Image

അമേരിക്കയിലിരുന്ന് മോങ്ങുന്നവർ, തള്ളുന്നവരും! (പ്രിയ ഉണ്ണികൃഷ്ണൻ)

Published on 05 April, 2020
അമേരിക്കയിലിരുന്ന് മോങ്ങുന്നവർ, തള്ളുന്നവരും! (പ്രിയ ഉണ്ണികൃഷ്ണൻ)
അമേരിക്കയിൽ ഡോക്ടർ അപ്പോയ്ന്റ്മെന്റ് കിട്ടാൻ മാസങ്ങളെടുക്കുമെന്നും കിട്ടിയാൽത്തന്നെ ആവശ്യത്തിന് ഉപകരിക്കില്ലെന്നുമൊക്കെയുള്ള ദീനരോദനങ്ങൾ ഈ കൊറോണക്കാലത്ത് അലയടിക്കുന്നുണ്ട്. സഹതാപം കിട്ടാൻ വേണ്ടിയുള്ള കരച്ചിലോ അല്ലെങ്കിൽ അപകർഷതാബോധത്തിന്റെയോ മടുപ്പിന്റെയോ പൊട്ടിത്തെറിയോ ആണത്.

കാര്യത്തിലേക്ക് വരാം. ഡോക്ടർമാരെയും ഐടി ജോലിക്കാരെയും തട്ടി നടക്കാൻ കഴിയാത്ത രാജ്യമാണ് അമേരിക്ക. ഓരോ മൂക്കിനും മൂലയ്ക്കും ക്ലിനിക്കുകളും ഹോസ്പിറ്റലുകളും എമെർജൻസി കെയറുകളും സുലഭമായുള്ള നാട്. ഇവിടുത്തെ ആരോഗ്യരംഗം ഹെൽത് ഇന്ഷുറന്സുമായി ബന്ധപ്പെട്ടതാണ്. അതായത്, നിങ്ങൾക്ക് എത്ര നല്ല ഇൻഷുറൻസുണ്ടോ അത്രയും നല്ല മെഡിക്കൽ കെയർ ലഭിച്ചിരിക്കും. നല്ല ഇൻഷുറൻസ് കിട്ടണമെങ്കിൽ നല്ലോണം കാശും അടയ്ക്കണം. അപ്പോൾ നല്ലോണം കാശ് എവിടുന്ന് കിട്ടും? നന്നായി അദ്ധ്വാനിച്ചുണ്ടാക്കണം. വ്യക്തമായി പറഞ്ഞാൽ, നിങ്ങൾ നന്നായി അദ്ധ്വാനിച്ച് ജോലി ചെയ്ത് സമ്പാദിക്കുന്നതിൽ നിന്നും നിങ്ങളുടെ ആരോഗ്യപരിപാലനത്തിനുള്ള പണം നിങ്ങൾക്ക് ചെലവാക്കാം.

ഇനി അമേരിക്ക എന്ന നാടിനെക്കുറിച്ച്. അമേരിക്ക ഒരു മുതലാളിത്തരാജ്യമാണ്. അവിടെ, നിയമങ്ങളും രീതികളും അടങ്ങുന്ന സിസ്റ്റമുണ്ട്. അതിൽ, നന്നായി പണിയെടുക്കാനറിയുന്നവന് സുഖസുന്ദരമായി ജീവിക്കാനുള്ള വ്യവസ്ഥിതിയുണ്ട്. ഉദാഹരണം, ഒരു ഐടി ജോലിചെയ്യുന്നയാൾ അമേരിക്കയിൽ ആയത്കൊണ്ട് മാത്രം അയാൾക്ക് ഊഷ്മളമായൊരു ജീവിതം ലഭിക്കുന്നില്ല. എന്ത്കൊണ്ട് എന്ന് ചോദിച്ചാൽ, നിങ്ങളുടെ ജോലിയിൽ നിങ്ങൾ എത്രമാത്രം പ്രൊഫെഷണൽ/ ടാലന്റഡ് ആണോ എന്നതിനനുസരിച്ചാണ് എല്ലാം. കിട്ടിയ സർട്ടിഫിക്കറ്റിൽ ജോലിയ്ക്ക് കയറി, അതിൽ ഒരു പുരോഗതിയും ഇല്ലാതെ, ചുമ്മാ ജോലിയും ചെയ്തിരുന്നാൽ ജീവിതം അത്യാവശ്യം മുന്നോട്ട് പോകാനുള്ള വരുമാനമേ ലഭിക്കൂ. അങ്ങനെ വരുമ്പോൾ അതിനനുസരിച്ചുള്ള ഹെൽത് ഇൻഷുറൻസേ ഒരാൾക്ക് അഫോഡബിൾ ആവുകയുള്ളൂ.അപ്പോൾ മറ്റൊരു ചോദ്യം ഉയരും, ഇതെല്ലാം മാറേണ്ട, എല്ലാവർക്കും ഒരുപോലെ ആരോഗ്യപരിപാലനം ലഭ്യമാകണ്ടേ? മാറട്ടെ, സൗജന്യ ചികിത്സയും, വളരെ കുറഞ്ഞ ചിലവിൽ ആരോഗ്യപരിരക്ഷയും ലഭിച്ചാൽ ആർക്കാണ് അതിഷ്ടപ്പെടാത്തത്! എല്ലാവരുടെയും ആഗ്രഹവും അതുതന്നെയാണ്. പക്ഷെ, അമേരിക്ക എന്ന രാജ്യത്തെ സിസ്റ്റത്തെക്കുറിച്ച് ചിന്തിക്കാതെ, വെറുതെ ഞെരങ്ങിയിട്ട് ഒരു കാര്യവുമില്ല. ഏറ്റവും ശക്തമായൊരു മുതലാളിത്ത വ്യവസ്ഥിതി നിലനിൽക്കുന്ന നാടാണ്, ഇവിടെ സോഷ്യലിസം വേണമെന്ന് വാശിപിടിക്കരുത്. നന്നായി അദ്ധ്വാനിക്കുന്നവന്, പ്രൊഫെഷണലായൊരാൾക്ക് അമേരിക്ക സുഖസുന്ദരമായ ഭൂമിയാണ്, അല്ലാത്തവർക്ക് അത്ര സന്തോഷകരമാവില്ല ജീവിതം.
ഇവിടെ പണക്കാരൻ എന്നൊരാളെ, നിങ്ങളുടെ അപകർഷതയുടെ കോണിലിരുന്ന് അസൂയാവഹമായി വിളിക്കുന്നതിന് മുൻപ് ഒന്നാലോചിക്കുക, അത്രയും ഉയരങ്ങളിലെത്താൻ എത്രമാത്രം ആ വ്യക്തി കഷ്ടപ്പെട്ടിട്ടുണ്ടാകണം! അപ്പോൾ നിങ്ങൾക്ക് ഒരു സംശയം തോന്നാം, അമേരിക്കയിൽ മനുഷ്യത്വമില്ലേ എന്ന്. അതിവിടെ ധാരാളമുണ്ട്, സാമൂഹികമര്യാദയും. പക്ഷെ, വെറുതെയിരുന്ന് വിപ്ലവം പറയാനും കിട്ടുന്നത് പോരട്ടെ എന്ന് ചിന്തിക്കുന്നവർക്കും അത് കാണാൻ പറ്റൂല്ല എന്ന് മാത്രം.

കാപിറ്റലിസം ഭരണഘടനയായുള്ള നാടാണിത് എന്നെങ്കിലും ഓർക്കുക. ഇവിടെ നിങ്ങളുടെ കയ്യിലുള്ള പണത്തിനനുസരിച്ചാണ് നിങ്ങളുടെ ജീവിതവും ആരോഗ്യവും എല്ലാം.

അമേരിക്കയെ കേരളവുമായി ദയനീയമായി താരതമ്യം ചെയ്യുന്നവരോട്, നിങ്ങൾ മാനസികാരോഗ്യ വിദഗ്ധനെ വൈകാതെ തന്നെ കാണണം, ഇല്ലേൽ മൂർച്ഛിക്കും. കേരളത്തെയും ഇന്ത്യയെയും നെഞ്ചോട് ചേർത്തിട്ട് തന്നെയാണ് ഇവിടെയെല്ലാവരും കഴിയുന്നത്. അതിനർത്ഥം ഒന്ന് മറ്റൊന്നിനേക്കാൾ മെച്ചമെന്നല്ല, അതിജീവനം എന്ന് മാത്രമാണ്.

അപ്പോൾ കാര്യമിതാണ്, പ്രത്യേകിച്ച് അദ്ധ്വാനിക്കാതെ, ചുമ്മാ ചടഞ്ഞ്കൂടിയിരുന്ന് ’ഇവിടൊന്നും കിട്ടീല്ലാ’ എന്ന് മോങ്ങുന്നവരെ അവരർഹിക്കുന്ന രീതിയിൽ അവഗണിക്കുക. അമേരിക്ക നന്നായി അദ്ധ്വാനിക്കുന്ന ടാലന്റുകൾക്ക് സ്വപ്‌നങ്ങൾ നേടിയെടുക്കാനുള്ള ഭൂമിയാണ്!

* ഈ ദുരിതകാലത്ത് പണിയെടുക്കുന്ന നാടിനെ കുറ്റം പറയാതിരിക്കാനുള്ള സാമാന്യബുദ്ധിയെങ്കിലും ഇത്തരം ആളുകൾ ശ്രദ്ധിക്കണം. ഭരണകൂടത്തെയോ ഭരണാധികാരിയെയോ വിമർശിക്കാം. പക്ഷെ, അതിൽ ഒരു നാടും ഉൾപ്പെടരുത്.

അമേരിക്കയിലിരുന്ന് മോങ്ങുന്നവർ, തള്ളുന്നവരും! (പ്രിയ ഉണ്ണികൃഷ്ണൻ)
Join WhatsApp News
Joseph Nambimadam 2020-04-05 16:32:58
Well said Priya. Congratulations
ജോസഫ്‌ നമ്പിമഠം 2020-04-05 17:06:52
പ്രായമായവർക്കും, റിട്ടയർചെയ്തവർക്കും, ശരീരശേഷിയില്ലാത്തവർക്കും സോഷ്യൽ സെക്കൂരിറ്റി, മെഡിക്കൈഡ് ആനുകൂല്യങ്ങളും ഇവിടെ ലഭിക്കുന്നുമുണ്ട്. അമേരിക്ക സോഷ്യലിസ്റ്റ് രാജ്യമല്ലാത്തതുകൊണ്ടാണ് ഈ രാജ്യം നിലനിക്കുന്നതും, ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ളവർ ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നതും, ലോക ശക്തിയായി നിലനിൽക്കുന്നതും എന്ന സത്യം ഈ മോങ്ങികൾ മനസിലാക്കുന്നില്ല.
Priya Unnikrishnan 2020-04-05 17:36:49
Thank you Joseph Nambimadam 👍🏼 Stay safe!
ജോസഫ്‌ നമ്പിമഠം 2020-04-05 17:52:53
പ്രായമായവർക്കും, റിട്ടയർചെയ്തവർക്കും, ശരീരശേഷിയില്ലാത്തവർക്കും സോഷ്യൽ സെക്കൂരിറ്റി, മെഡിക്കൈഡ് ആനുകൂല്യങ്ങളും ഇവിടെ ലഭിക്കുന്നുമുണ്ട്. അമേരിക്ക സോഷ്യലിസ്റ്റ് രാജ്യമല്ലാത്തതുകൊണ്ടാണ് ഈ രാജ്യം നിലനിക്കുന്നതും, ലോകത്തിന്റെ എല്ലാ ഭാഗത്തുമുള്ളവർ ഇവിടേക്ക് വരാൻ ആഗ്രഹിക്കുന്നതും, ലോക ശക്തിയായി നിലനിൽക്കുന്നതും എന്ന സത്യം ഈ മോങ്ങികൾ മനസിലാക്കുന്നില്ല.
Priya Unnikrishnan 2020-04-05 18:51:26
Mr. Jacob, thank you for the comment!
Saji Varghese 2020-04-05 22:16:20
Very good response,
CC 2020-04-05 23:58:08
I am a Communist in Kerala. When I come to America, am a Capitalist. Yes, I am a CAPICOMMU.
Jose Elacate 2020-04-06 14:39:47
I am repeating. You need to stop the irresponsible writing of people who hide under their fake name. This encourages them to write any nonsense. Let the people be responsible for their writing. When they know that they are liable for their writing, they will think twice before they write anything. What are you afraid of? Do the right thing. Allow only people who have an email attached to their full name, write in your paper. I am doing this. Why can't other people do this? Please publish this. Would you rather see responsible writers? Is the reputation of the paper important? I asked another question to the editor before. Never got a reply. Is it something you will consider for the future?
Jose Thomas 2020-04-06 17:19:03
Please stop writing the nonsense. The expanding gap between rich and poor is not only widening the gulf in incomes and wealth in America. It is helping the rich lead longer lives, while cutting short the lives of those who are struggling. Income inequality has roiled American society and politics for years, animating the rise of Barack Obama out of the collapse of the financial system in 2008, energizing right-wing populism and the emergence of nationalist leaders like Donald J. Trump, and pushing the Democratic Party leftward. https://www.nytimes.com/2019/09/10/us/politics/gao-income-gap-rich-poor.html
Hari 2020-04-08 01:18:45
ഡോക്ടർമാരെ മുട്ടി നടക്കാൻ കഴിയാതിടത്ത് മരണം 10000 കടക്കുന്നതെങ്ങിനയാണെന്നും, മരുന്നിനു ഇന്ത്യയെ ആശ്രയിക്കേണ്ടി വരുന്നതെന്തു കൊണ്ടാണെന്നും കൂടി പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു.
Jose Elacate 2020-04-08 08:57:49
I sent a step by step plan for encouraging writers to use their full name attached to their email. Any problem publishing it? Or, would you rather see irresponsible and sarcastic statements like the following?: 2020-04-07 20:08:27 News "Your PCP Dr. Trump is prescribing it dear and nobody is going to get credit for it. He knows everything." I can send it back if you "lost" it.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക