തിരുവനന്തപുരം : കാസര്‍ഗോഡ് ജില്ലയില്‍ കോവിഡ് ആശുപത്രി പ്രവര്‍ത്തനസജ്ജമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു . കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജാണ് കോവിഡ് ആശുപത്രിയാക്കി മാറ്റിയിരിക്കുന്നത് .
ആദ്യഘട്ടത്തില്‍ 200 പേരെ ചികിത്സിക്കാന്‍ കഴിയുന്നതരത്തിലാണ് ആശുപത്രി സജ്ജീകരിച്ചിരിക്കുന്നത്. 10 ഐസിയു കിടക്കകളും ഇവിടെയുണ്ട് . ഉടന്‍തന്നെ 100 കിടക്കകള്‍ കൂടി സജ്ജമാക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി .
10 കോടിരൂപ ചെലവില്‍ യുദ്ധകാലടിസ്ഥാനത്തിലാണ് ആരോഗ്യവകുപ്പ് മെഡിക്കല്‍ കോളജിന്റെ അഡ്മിനിസ്ട്രേറ്റീവ് കെട്ടിടം കോവിഡ് ആശുപത്രിയാക്കി മാറ്റിയത് . തിരുവനന്തപുരത്തുനിന്ന് എത്തുന്ന 25 അംഗ പ്രത്യേക മെഡിക്കല്‍ സംഘത്തിന്റെ നേതൃത്വത്തിലായിരിക്കും ആശുപത്രി പ്രവര്‍ത്തിക്കുക . നിലവില്‍ വെന്റിലേറ്റര്‍ സംവിധാനമുളള ഒരു ആംബുലന്‍സ് ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്