Image

റബ്ബായിയുടെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തവരെ പൊലീസ് പിരിച്ചുവിട്ടു

പി.പി.ചെറിയാൻ Published on 07 April, 2020
റബ്ബായിയുടെ  സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തവരെ പൊലീസ് പിരിച്ചുവിട്ടു
ന്യുയോർക്ക് ∙ ന്യുയോർക്ക് ബൊറോ പാർക്കിലെ പ്രമുഖ റബ്ബായി  കാലിഷിന്റെ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാനെത്തിയ ജനാവലിയെ ന്യുയോർക്ക് പൊലീസ് പിരിച്ചുവിട്ടു. സോഷ്യൽ ഡിസ്റ്റൻസിംഗ് പാലിച്ചില്ല എന്നതാണ്  യാത്രാ മൊഴി ചൊല്ലുവാൻ എത്തി ചേർന്നവരെ പിരിച്ചുവിടാൻ കാരണം. കോവിഡ് 19 ബാധിച്ചു കഴിഞ്ഞ ആഴ്ച ആശുപത്രിയിൽ ചികിത്സയിലായിരുന്ന റബ്ബായി  റേവ് യൂസഫ് കാലിഷ് ഏപ്രിൽ 5 ഞായറാഴ്ചയാണ് അന്തരിച്ചത്.

നിയമം ലംഘിച്ചു 55th  ആൻ‍ഡ്  12th  അവന്യൂവിലാണ് ജനാവലി തടിച്ചു കൂടിയിരുന്നത്. പൊലീസ് വാഹനം കണ്ടയുടനെ തന്നെ യാതൊരു പ്രതിഷേധവും ഇല്ലാതെ തന്നെ ജനങ്ങൾ‍ പിരിഞ്ഞു പോയി എന്നാണ് പൊലീസ് അറിയിച്ചത്.

   നിയമം ലംഘിച്ചു ഒന്നിച്ചു ചേർന്നവർക്കെതിരെ കേസ്സെടുക്കണമോ, പിഴ ഈടാക്കണമോ എന്നതു ഉടനെ തീരുമാനിച്ചിട്ടില്ലെന്ന് ന്യൂയോർക്ക് പൊലീസ് ഡിപ്പാർട്ട്മെന്റ് വക്താവ് അറിയിച്ചു. കോവിഡ് ബാധിച്ചു മരിച്ചവരുടെ മൃതദ്ദേഹങ്ങൾ ബന്ധുക്കൾക്കോ, കുടുംബാംഗങ്ങൾക്കോ ഒരു നോക്കു കാണുവാൻ അവസരം ലഭിക്കുകയില്ലെന്നു മാത്രമല്ല സീൽ ചെയ്ത ബോക്സുകളിലാണ് മൃതദേഹം കുടുംബാംഗങ്ങൾക്ക് പോലും കൈമാറുന്നത്. പല ഫ്യൂണറൽ ഹോമുകൾ ഇത്തരം ഇത്തരം മൃതദേഹങ്ങൾ സ്വീകരിക്കുവാൻ പോലും തയാറാകുന്നില്ല.
റബ്ബായിയുടെ  സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുത്തവരെ പൊലീസ് പിരിച്ചുവിട്ടു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക