Image

ദുഖവെള്ളിയിൽ മരണ മരമണി  മുഴങ്ങി;  ലോക മരണ സംഖ്യ ലക്ഷം കവിഞ്ഞു,അമേരിക്കയിൽ 2035 മരണം 

ഫ്രാൻസിസ് തടത്തിൽ  Published on 11 April, 2020
ദുഖവെള്ളിയിൽ മരണ  മരമണി  മുഴങ്ങി;  ലോക മരണ സംഖ്യ ലക്ഷം കവിഞ്ഞു,അമേരിക്കയിൽ 2035 മരണം 
ന്യൂജേഴ്സി: വീണ്ടും ഒരു ദുഃഖവെള്ളിയാഴ്ച കൂടി കടന്നുപോയി. ഇത്തവണ വെറും ദുഖവെള്ളിയാഴ്ച മാത്രമല്ല, ലോകത്തെ മുഴുവനും പ്രത്യേകിച്ച് അമേരിക്കയെ തീരാ ദുഃഖത്തിലാക്കിയ ദുഃഖവെള്ളി! രാജ്യത്ത് മരണ മണി മുഴങ്ങിയയത് രണ്ടായിരത്തിലേറെ തവണ. ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞു. ആകെ മരണസംഖ്യ 102,284. ഇന്നലെ അമേരിക്കയില്‍ മാത്രം മരിച്ചവരുടെ എണ്ണം 2,035 ആയി. ഇതോടെ അമേരിക്കയിലെ മൊത്തം മരണ സംഖ്യയും കുതിച്ചുയര്‍ന്ന് 8,747 ആയി.

ഒന്നാം സ്ഥാനത്തു തുടരുന്ന ഇറ്റലിയില്‍ ആകെ 18,849 പേര് മരിച്ചു. മരണസംഖ്യയില്‍ ഇറ്റലിയും അമേരിക്കയും തമ്മിലുള്ള അന്തരം വെറും102 മാത്രം. ഇന്ന് ഉച്ചയ്ക്ക് മുന്‍പ് തന്നെ കൊറോണ വൈറസ് മരണത്തിലും അമേരിക്ക ഇറ്റലിയെ മറികടക്കുമെന്നുറപ്പ്. ഇതോടെ കൊറോണ സംബന്ധമായ കണക്കുപട്ടികയില്‍ എല്ലാ വിഭാഗത്തിലും അമേരിക്ക മുന്നിലെത്തും. മൂനാം സ്ഥാനത്തു തുടര്ന്ന് സ്‌പെയിനില്‍ ആകെ 16,081 പേര് ആണ് മരിച്ചത്.
ഒന്നും മൂന്നും സ്ഥാനത്തുള്ള ഇറ്റലിയില്‍ 634 പേരും സ്‌പെയിനില്‍ 570 പേരുമാണ് ഇന്നലെ മരിച്ചത്.

ബുധനാഴ്ച്ച മരണനിരക്ക് വളരെ കൂടിയിരുന്ന ഫ്രാന്‍സില്‍ ഇന്നലെ 984 പേരാണ് മരിച്ചത്. ഇതോടെ മൊത്തം 13,197 മരണവുമായി ഫ്രാന്‍സ് മരനിരക്കില്‍ നാലാം സ്ഥാനത്താണ്. എന്നാല്‍ ഇറ്റലിയിലും സ്പെയിനിലും കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി മരണ നിരക്ക് താരതമ്യേനെ കുറഞ്ഞു വരികയാണ് ബ്രിട്ടന്‍ മാത്രമാണ് കൂടിയ മരണ നിരക്ക് രേഖപ്പെടുത്തിയ മറ്റൊരു രാജ്യം. അടുത്തയിടെ മാത്രം മരണ നിരക്ക് കുതിച്ചുയര്‍ന്ന ബ്രിട്ടനില്‍ ഇതുവരെ 8,958 പേര് മരിച്ചു അഞ്ചാം സ്ഥാനത്താണ്.അവിടെ ഇന്നലെ 777 പേരാണ് മരിച്ചത്.

രാജ്യത്ത് പതിവുപോലെ ന്യൂയോര്‍ക്കില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് 777 പേര്‍. ഇതോടെ ന്യൂയോര്‍ക്കിലെ മരണസംഖ്യ 7,844 ആയി. കഴിഞ്ഞ നാലു ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ 7,845 പേര് അമേരിക്കയില്‍ മരണത്തിനു കീഴടങ്ങി. ഏതാണ്ട് 3077 പേര് ന്യൂയോര്‍ക്കിലും 832 ല്‍ പരം പേര് ന്യൂജേഴ്‌സിയിലുമാണ് മരിച്ചത്. ഈ ദിവസങ്ങളില്‍ ഏതാണ്ട് പകുതിയിലേറെപ്പേരും മരിച്ചത് ഈ രണ്ടു സംസ്ഥാനങ്ങളിലുമാണ് മരിച്ചത്. ചൊവാഴ്ച്ച (1,970) , ബുധനാഴ്ച്ച 1(,940) , വ്യാഴാഴ്ച്ച (1,900 ) എന്നിങ്ങനെ ആയിരുന്നു മരണസംഖ്യ. മിഷിഗണിലും മരണസംഖ്യ 1000 കടന്നു.

പതിവുപോലെ ന്യൂജേഴ്സിയിലും ഇന്നലെ ഏറ്റവും വലിയ മരണനിരക്കാണ് രേഖപ്പെടുത്തിയത്. 232 പേര്‍ കൂടി മരണമടഞ്ഞതോടെ ന്യൂജേഴ്‌സിയില്‍ മരിച്ചവരുടെ എണ്ണം 1,932 ആയി. മിഷിഗണില്‍ ഇന്നലെ 205 പേര്കൂടി മരിച്ചതോടെ മരണസംഖ്യ 1281 കവിഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ മരണനിരക്കായിരുന്നു ഇന്നലത്തേത്. ഇന്നലെ 53 പേര്‍ കൂടി മരിച്ചതോടെ ലൂയിസിയാനയില്‍ മരിച്ചവരുടെ എണ്ണം 754 ആയി. മാസച്ചുസെസ് (96), പെന്‍സില്‍വാനിയ (86) കണക്റ്റിക്കട്ട് (68), ഇല്ലിനോയിസ് (68) ഇന്‍ഡ്യയാന(55),ഫ്‌ലോറിഡ (48)ന്നലെ മരണനിരക്കില്‍ നേരിയ കയറ്റം ഉണ്ടായി. ഇല്ലിനോയിസില്‍ 66 പേരും മസാച്ചുസെസില്‍ 70 പേരുമാണ് മരിച്ചത്. ഇന്‍ഡ്യയാനയില്‍ ആദ്യമായാണ് എതിരായും പേര് മരിക്കുന്നത്. സി.ഡി.സി കണക്കില്‍ രേഖപ്പെടുത്താതിരുന്ന യു. എസ്. മിലിട്ടറിയുടെയും കണക്കുകള്‍ എപ്പോള്‍ ലഭ്യമാണ്. ഇന്നലെ മാത്രം സേനയില്‍ 5 പേര് കൂടി മരിച്ചതോടെ മരണ സംഖ്യ 13 ആയി ഗ്രാന്‍ഡ് പ്രിന്‍സസ് ഷിപ്പില്‍ 23 പേരും കൊറക്കോണ ബാധ മൂലം മരിച്ചിട്ടുണ്ട്.

ലോകം മുഴുവനുമുള്ള മരണനിരക്ക് ഒരുലക്ഷത്തില്‍പ്പരം രേഖപ്പെടുത്തിയ ഇന്നലെ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 6,971 പേരാണ്. തലേദിവസത്തേക്കാള്‍ 64 മരണം കുറവായിരുന്നു ഇന്നലെ.ഇന്നലെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,698,835 ആയി മാറി. അതില്‍ 376,184 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം മൊത്തം 1,219,976 ആയി.ഇതില്‍ 49,831 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരാണ്. ഇന്നലെ മൊത്തം 94,625 പുതിയ രോഗികളുണ്ടായി.

ജര്‍മ്മനിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണ സംഖ്യ അതിനനുപാതികമായി വര്‍ധിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായിലേറെയായി ഇവിടെ അയ്യായിരത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യന്നുണ്ടെങ്കിലും 200 ല്‍ താഴെയാണ് ഈ ദിവസങ്ങളില്‍ മരണ സംഖ്യ. ഇവിടെ ഇതുവരെ 2,736 പേരാണ് മരിച്ചത്. എന്നാല്‍ മൊത്തം 122,235 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം 124,629 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത ഫ്രാന്‍സിലെ മരണ സംഖ്യ13,197 ആണ്. എന്നാല്‍ ഇവിടെ ഇന്നലെ മാത്രം 7,110 പുതിയകേസുകള്‍ റിപ്പോര്‍ട് ചെയ്തു. പുതിയതായി ഏറ്റവും കൂടുതല്‍ പേര് കൊറോണ രോഗ ബാധിതരാകുന്നത് അമേരിക്കയില്‍ തന്നെ. ഇന്നലെ മാത്രം 33,752 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനമുള്ള കൊറോണ രോഗികളുടെ എണ്ണം 1,698,835 ആണ്. ഇതിന്റെ മുന്നിലൊന്നിലധികംകേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നമ്മുടെ രാജ്യത്താണ്. ആകെ കേസുകളുടെ എണ്ണം: 502,876

രാജ്യത്തു ഏറ്റവും കൂടുതല്‍ പേര് രോഗബാധിതരായ ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം 18,804 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം 172,358 ആയി. ന്യൂജേഴ്സിയില്‍ മൊത്തം 54,588 പേരാണ് മൊത്തം രോഗബാധിതര്‍. ഇവിടെ ഇന്നലെ 3,561 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലെ മലയാളികള്‍ക്കും നല്ല ദിവസമല്ല. ഒരാഴ്ചയ്ക്കുള്ളില്‍ 18 പരം മലയാളികളുടെ ജീവനാണ് കൊറോണ അപഹരിച്ചത്. ഇത്തവണ പെസഹാ വാഴാഴ്ച്ച പോലെയും ദുഃഖ വെള്ളിയാഴ്ചപോലെയും ഈസ്റ്ററും മരണ മരമണി മുഴങ്ങിക്കേലാക്കാന്‍ തന്നെയാണ് അമേരിക്കക്കാരുടെ വിധി. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ കഴിഞ്ഞ ദിവസങ്ങളിലെ തനിയാവര്‍ത്തനം തന്നെയായിരിക്കും വരും ദിവസങ്ങളിലുമുണ്ടാക എന്ന് തന്നെ കരുതാം
ദുഖവെള്ളിയിൽ മരണ  മരമണി  മുഴങ്ങി;  ലോക മരണ സംഖ്യ ലക്ഷം കവിഞ്ഞു,അമേരിക്കയിൽ 2035 മരണം 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക