Image

ഐ.പി.സി.എന്‍.എയുടെ ഹൂസ്റ്റണ്‍ ചാപറ്ററിന്‌ ഫോമയുടെ ആശംസകള്‍

ജോയിച്ചന്‍ പുതുക്കുളം Published on 23 May, 2012
ഐ.പി.സി.എന്‍.എയുടെ ഹൂസ്റ്റണ്‍ ചാപറ്ററിന്‌ ഫോമയുടെ ആശംസകള്‍
ന്യൂയോര്‍ക്ക്‌: നോര്‍ത്ത്‌ അമേരിക്കയിലെ അച്ചടി ദൃശ്യമാധ്യമങ്ങളുടെ ഐക്യവേദിയായ ഇന്ത്യാ പ്രസ്‌ ക്ലബ്‌ ഓഫ്‌ നോര്‍ത്ത്‌ അമേരിക്ക (ഐപിസിഎന്‍എ)യുടെ ഒമ്പതാമത്‌ ചാപ്‌റ്റര്‍ ആയ ഹൂസ്റ്റണ്‍ ചാപ്‌റ്ററിന്‌ ഫോമയുടെ നേതാക്കളായ ബേബി ഊരാളില്‍, ശശിധരന്‍ നായര്‍, ജോണ്‍ ടൈറ്റസ്‌, ബിനോയി തോമസ്‌, ജോണ്‍ സി. വര്‍ഗീസ്‌, ഷാജി എഡ്വേര്‍ഡ്‌ എന്നിവര്‍ ആശംസകള്‍ അറിയിച്ചു.

മെയ്‌ 29-ന്‌ ചൊവ്വാഴ്‌ച വൈകുന്നേരം ഹൂസ്റ്റണിലെ സ്റ്റാഫോര്‍ഡ്‌ സിവിക്‌ സെന്ററില്‍ കൊടിക്കുന്നില്‍ സുരേഷ്‌ എംപി ഐപിസിഎന്‍എയുടെ ഹൂസ്റ്റന്‍ ചാപ്‌റ്റര്‍ ഉദ്‌ഘാടനം ചെയ്യുമ്പോള്‍ ടെക്‌സാസ്‌, ഒക്ക്‌ലഹോമ സ്റ്റേറ്റുകളിലെ മലയാളി പത്രപ്രവര്‍ത്തകരുടെ ചിരകാല അഭിലാഷം സാക്ഷാത്‌കരിക്കുകയാണ്‌. എക്കാലവും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ ഇടപെടുകയും പ്രതികരിക്കുകയും, അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും ചെയ്യുന്ന അമേരിക്കയിലെ ദൃശ്യ-വാര്‍ത്താ മാധ്യമ പ്രവര്‍ത്തകര്‍ ഐ.പി.സി.എന്‍.എയിലുടെ ഒത്തുചേരുമ്പോള്‍ ഒരു കൂട്ടായ്‌മയേക്കാള്‍, ആനുകാലിക പ്രശ്‌നങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളും വിലയിരുത്തലുകളുമാണ്‌ നടത്താറുള്ളത്‌.

കഴിഞ്ഞകാലങ്ങളില്‍ ജോര്‍ജ്‌ ജോസധഫ്‌ (ന്യൂയോര്‍ക്ക്‌), ജോസ്‌ കണിയാലി (ഷിക്കാഗോ), റെജി ജോര്‍ജ്‌ (ന്യൂയോര്‍ക്ക്‌) എന്നിവരുടെ നേതൃത്വത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനങ്ങളിലൂടെ വളര്‍ച്ച നേടിയ ഐപിസിഎന്‍എ ഇന്ന്‌ മാത്യു വര്‍ഗീസ്‌ (ഫ്‌ളോറിഡ), മധു രാജന്‍ (ന്യൂയോര്‍ക്ക്‌), സുനില്‍ തൈമറ്റം (ഫ്‌ളോറിഡ) എന്നിവരുടെ നേതൃത്വത്തില്‍ അമേരിക്കയൊട്ടാകെയുള്ള പത്രപ്രവര്‍ത്തകരെ ഒരു കുടക്കീഴിലാക്കാനുള്ള തീവ്രമായ പ്രയത്‌നത്തിലാണ്‌. അതിന്റെ ഭാഗമായാണ്‌ ജോര്‍ജ്‌ കാക്കനാടിന്റെ നേതൃത്വത്തില്‍ ഹൂസ്റ്റണ്‍ ചാപ്‌റ്റര്‍ രൂപീകരിക്കുന്നത്‌. ഐപിസിഎന്‍എയുടെ പ്രവര്‍ത്തനങ്ങള്‍ക്ക്‌ എല്ലായ്‌പ്പോഴും ഫോമയുടെ എല്ലാവിധ പിന്തുണയും സഹകരണങ്ങളും ഉണ്ടായിരിക്കുമെന്ന്‌ ഫോമാ നേതാക്കള്‍ അറിയിച്ചു.
ഐ.പി.സി.എന്‍.എയുടെ ഹൂസ്റ്റണ്‍ ചാപറ്ററിന്‌ ഫോമയുടെ ആശംസകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക