Image

ലോകത്ത് കോവിഡ്  മരണസംഖ്യ ഒന്നരലക്ഷം കടന്നു ; അരലക്ഷം കടന്നത് ഒരാഴ്ച്യ്ക്കുള്ളിൽ, യു.എസിൽ 36,000 ലേക്ക് 

ഫ്രാൻസിസ് തടത്തിൽ    Published on 17 April, 2020
ലോകത്ത് കോവിഡ്  മരണസംഖ്യ ഒന്നരലക്ഷം കടന്നു ; അരലക്ഷം കടന്നത് ഒരാഴ്ച്യ്ക്കുള്ളിൽ, യു.എസിൽ 36,000 ലേക്ക് 
  • ലോകത്ത് ആകെ മരണം ഒന്നരലക്ഷം 
  • അമേരിക്കയിൽ 36,000 കടക്കുന്നു 
  • നിലവിൽ ഒന്നര മില്യണിൽപരം രോഗികൾ 
  • അകെ രോഗികൾ 2.25 മില്യൺ 
  • അമേരിക്കയിൽ ഒരാഴ്ചയ്ക്കകം 15,000 മരണം 
  • ഒരു മില്യൺ ജനസംഖ്യയിൽ 109 പേർ 
  • സ്പെയിനിനെ മറികടന്ന് ഇറ്റലി രണ്ടാം സ്ഥാനത്ത് 
  • ചൈനയിൽ റീ ടാബുലേഷനിൽ 1,290 മരണം കൂടി 
  • മരനിരക്കിൽ യു.കെ, ഫ്രാൻസ് മുന്നേറുന്നു 
  • ഏഷ്യൻ, ആഫ്രിക്കൻ രാജ്യങ്ങൾ പിന്നിൽ

ന്യൂജേഴ്സി:ലോകത്ത് കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം ഒന്നരലക്ഷം കവിഞ്ഞു.കഴിഞ്ഞ തുടർച്ചയായി ഒരാഴ്ച അമേരിക്കയിലെ മരണസംഖ്യയിൽ വന്ന കുത്തനെയുള്ള കയറ്റമാണ് മരണ നിരക്ക് ഒന്നര ലക്ഷത്തിലെത്താൻ കാരണം. ഇന്ന് ഉച്ച വരെ ലോകത്തിലെ മരണനിരക്ക് 152,318 ആയി. അമേരിക്കയിൽ മരണനിരക്ക് 36,000കടക്കുന്നു .ഉച്ചവരെ ഇവിടെ 1,338 പേർ മരിച്ചു. അതിൽ 630 പേര് ന്യൂയോർക്കിലാണ്. ന്യൂജേഴ്‌സിയിൽ 320 പേരും മരണമടഞ്ഞു.

ലോകത്തു നിലവിലുള്ള രോഗികളുടെ എണ്ണവും ഒന്നര മില്യൺ കവിഞ്ഞു. 1,50,491 പേരാണ് രോഗബാധിതരായി ഇപ്പോൾ ചികിത്സയിലുള്ളത്.ആകെ രോഗബാധിതർ 2,222,994 ആയി.

കഴിഞ്ഞ ആഴ്ച്ച മുതൽ രാജ്യത്ത് മരണ നിരക്ക് വർധിക്കുമെന്ന പ്രവചനം ശരിവയ്ക്കുന്ന വിധം തന്നെ ഇന്നലെയും  ഇന്നുച്ചവരെയും മരണം ഉയർച്ചയുടെ പാതയിൽ തന്നെയാണ്.
കേവലം ഒരാഴ്ചകൊണ്ട് 50,000 പരം പേരാണ്  കോവിഡ് 19 എന്ന മഹാമാരിമൂലം ലോകത്ത് ജീവൻ അപഹരിക്കപ്പെട്ടത്. 

കഴിഞ്ഞ ഒരാഴ്ചയിൽ 15,000 പരം മരണമാണ് അമേരിക്കയിൽ ഉണ്ടായത്. ചില യൂറോപ്യൻ രാജ്യങ്ങളിലും കനത്ത മരണ നിരക്കായിരുന്ന കഴിഞ്ഞ ഒരാഴ്ചയിൽ രേഖപ്പെടുത്തിയത്. ഏപ്രിൽ 10 നാണു കോവിഡ്- 19 മരണം ഒരു ലക്ഷം കടന്നത്. കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിൽ ശശാരി 2,000 മരണമാണ് പ്രതിദിനം സംഭവിച്ചുകൊണ്ടിരിക്കുന്നത് . 

മരണസംഖ്യയിൽ അമേരിക്കയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തായിരുന്ന സ്പെയിനിനെ മറികടന്ന് ഇറ്റലി വീണ്ടും  വീണ്ടും രണ്ടാം സ്ഥാനത്തെത്തി. ഇറ്റലിയായിരുന്നു കഴിഞ്ഞ മാസം ഇപ്പോഴും മാറാൻ നിരക്കിൽ ഒന്നാം സ്ഥാനത്തുണ്ടായിരുന്നത്. അന്ന് അമേരിക്ക വെറും എട്ടാം സ്ഥാനത്തായിരുന്നു. ഇതിനിടെ സ്പെയിനിൽ വൈറസ് വ്യാപനം തുടർക്കഥയായപ്പോൾ ഇറ്റലിക്കു പിന്നിൽ രണ്ടാം സ്ഥാനത്ത് സ്പെയിൻ എത്തിയത് ചൈനയെ മറികടന്നായിരുന്നു. 

ഇറ്റലിയിൽ ആകെമരണം 22.745, സ്പെയിനിൽ 19,613  എന്നിങ്ങനെയാണ്. മരണനിരക്കിൽ സ്പെയിനിനേക്കാൾ 16,000 വും ഇറ്റലിയേക്കാൾ 13,000വും കൂടിയ മരണ സംഖ്യയാണ് അമേരിക്കയിൽ. മൂന്ന് നാലും സ്ഥാനത്തുള്ള ഫ്രാൻസും യു.കയും വൈകാതെ തന്നെ സ്പെയിനിനെ മറി കടന്നേക്കാം. ഈ രാജ്യങ്ങളിൽ അകെ മരണം:   ഫ്രാൻസ് -17,920, യു.കെ.-14,576 ആണ്., യു.കെ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ മരണനിരക്ക് കൂടുകയുമാണ്. ഇന്ന് ഇറ്റലി-575, ഫ്രാൻസ്-761 സ്പെയിനിൽ -298  യു.കെ.-847 എന്നിങ്ങനെയാണ് മരണനിരക്ക്. അതെ സമയം ഒരാഴ്ചയിലേറെയായി ജർമ്മനിയിൽ മരണ നിരക്കിൽ വളരെ കുറവ് സമഭവിച്ചിട്ടുണ്ട്. ഇന്ന് ജർമ്മനിയിൽ 141 മരണം മാത്രമാണ് റിപ്പോർട്ട് ചെയ്തത്.

 ചൈന ആകെ മരണസംഖ്യയിൽ നിന്ന് മുന്നോട്ടു ചലിക്കാതെ നിന്നയിടത്തു തന്നെ നിന്നു. എന്നാൽ ഇന്നലെയാണ് മുൻകാലങ്ങളിൽ ഉണ്ടായ മരങ്ങളുടെകൂടി ടാബുലേഷൻ നടത്തി ഇന്നത്തെ മരണരസംഖ്യയുടെ കൂടെ ചേർത്തത്. പുതുതായി 1,290 പേരുകൂടി മരിച്ചതായാണ് ചൈന ഇന്നത്തെ മരണനിരക്കിൽ ചേർത്തിരിക്കുന്നത്.

ടാബുലേഷൻ നടത്തിയതോടെ  ചൈനയിലെ ആകെ മരണസംഖ്യ 4,632 ആയി നേരത്തെ മരണനിരക്ക് 3,342 ആയിരുന്നു.ഇന്നലെ വരെ ജർമ്മനി നെതെർലാൻഡ് എന്നീ രാജ്യങ്ങളെ പിന്തള്ളി പത്താം സ്ഥാനത്തായിരുന്ന ചൈന പുതുക്കിയ മരണനിരക്ക് റിപ്പോർട്ട് ചെയ്‌തതോടെ മരണസംഖ്യയിൽ ജർമനിക്കുമുമ്പിലായി എട്ടാം സ്ഥാനത്തായി.

 രാജ്യത്തെ പ്രധാന ഹോട്ട് സ്പോട്ടുകളായ മിഷിഗൺ, കണക്ടിക്കട്ട്, മസാച്യുസെസ്, പെൻസിൽവാനിയ,ഇല്ലിനോയിസ് എന്നിവിടങ്ങളിലെ ഇന്നത്തെ മരണസംഖ്യ ഇതുവരെ റിപ്പോർട്ടു ചെയ്‌തിട്ടില്ല. ഇന്നലത്തെ അതേ ദിശയിലേക്കാണ് ഇന്നും അമേരിക്കയിലെ അവസ്ഥയെന്ന് ഇപ്പോഴത്തെ മരണ വിവര പട്ടികയിൽ നിന്നും മനസിലാകുന്നു.

കോവിഡ് 19 രോഗബാധമൂലമുള്ള മരണം രണ്ടായിരം കടന്നെങ്കിലും കഴിഞ്ഞദിവസത്തേക്കാൾ നേരിയ കുറവാണ് രേഖപ്പെടുത്തിയത്..ഇന്നലെ മരണം 2,174 ആയിരുന്നു രാജ്യത്തു റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇന്നലെയായിരുന്നു ഏറ്റവും വലിയ മരണനിരക്ക്(2,763). ചൊവ്വാഴ്ച്ച (2,407)പേരും മരിച്ചിരുന്നു,ഈ ദിവ്സങ്ങളെ  അപേക്ഷിച്ച് 400 മരണങ്ങൾ കുറവായിരുന്നു ഇന്നലെ. 

 അമേരിക്കയിൽ ആറു ലക്ഷത്തോളം (596,862 ) ആളുകൾ ചകിത്സയിലാണ്. അതിൽ 13,466 , പേർ ഗുരുതരാവസ്ഥയിലാണ്.

ഇന്നുച്ചവരെ  ലോകത്ത് 60,801പേർ  പുതിയ രോഗികളായി റിപ്പോർട്ട്ചെയ്തു.അതിൽ 13,330 പേര് അമേരിക്കക്കാരാണ്. യൂ.കെ.(5,599). ടർക്കി (4,353), റഷ്യ (4,070),ഇറ്റലി(3,493), സ്പെയിൻ(3,120) എന്നിവിടങ്ങളിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത്. 

അതെ സമയം ലോകത്ത് ഏറ്റവും കൂടുതൽ കൊറോണ വൈറസ് ബാധിച്ചത് അമേരിക്കയിലാണ്. ഇവിടെ മൊത്തം 690,900 പേർക്ക് കൊറോണ ബാധിച്ചു.ഇതിൽ 58,693 പേര് സുഖം പ്രാപിച്ചപ്പോൾ 35,955 പേർ പേർ മരണത്തിനു കീഴടങ്ങി. നിലവിൽ (593,637) പേര് കൊറോണ ചികിത്സയിൽ കഴിയുന്നുണ്ട്. അതിൽ (13,446) പേരുടെ നില ഗുരുതരമാണ്. 

ലോകത്ത് ഒരു മില്ല്യൺ ആളുകളിൽ 20  പേർ വീതമാണ്  കോവിഡ്-19 മൂലം മരണത്തിനു കീഴടങ്ങുന്നുണ്ട് . അമേരിക്കയിൽ ഒരു മില്യൺ ജനസംഖ്യയിൽ നിന്ന് മരിക്കുന്നവരുടെ എണ്ണം വർധിച്ചു 109 ആയി ഒരാഴ്ച്ച മുൻപുവരെ 68 ആയിരുന്നു. വികസിത രാജ്യങ്ങളിൽ പ്രത്യേകിച്ച് യൂറോപ്യൻ രാജ്യങ്ങളിൽ ഒരു മില്യൺ ജനങ്ങളിലെ മരണ നിരക്ക് അമേരിക്കയുടെ നാലിരട്ടി വരെയുണ്ട് . 

അമേരിക്കയുടെ ഇരട്ടിയും അതിലധികവുമുള്ള രാജ്യങ്ങളിലെ ഒരു ഓരോ മില്യൺ ജനങ്ങളിൽ കോവിഡ് -19 മൂലം മരണമടയുന്നവരുടെ എണ്ണം നോക്കുക:ബെൽജിയം-445, സ്പെയിൻ-417, ഇറ്റലി-376, ഫ്രാൻസ്-275, യൂ.കെ.-215. കുഞ്ഞു രാജ്യങ്ങളായ സാൻ മരിനോ (1,149),ആൻഡോറ (459) എന്നിവിടങ്ങളിലാണ് ഏറ്റവും കൂടിയ മരണനിരക്ക്. ഈ  രാജ്യങ്ങളിൽ ആകെ മരണം  സാൻ മരിനോ (39), ആൻഡോറ (35) എന്നിങ്ങനെയാണ്. അവിടെ ജനസംഖ്യ ഒരു ലക്ഷത്തിൽ താഴെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക