Image

ലോക്ഡൗണില്‍ ശീലിക്കാം അനന്താസനം; ഗര്‍ഭിണികള്‍ക്ക് ഉത്തമം

Published on 21 April, 2020
ലോക്ഡൗണില്‍ ശീലിക്കാം അനന്താസനം; ഗര്‍ഭിണികള്‍ക്ക് ഉത്തമം
അനന്തശയന മാതൃകയില്‍ കിടന്നു, കാലുകൊണ്ടു ചെയ്യുന്ന യോഗാഭ്യാസമാണ് അനന്താസനം. ഒപ്പം മറ്റൊരു ശ്വാസോച്ഛ്വാസ വ്യായാമവും കൂടി പഠിക്കാം. ഉന്മേഷവും കായിക ശേഷിയും വര്‍ധിപ്പിക്കുന്നതാണിത്. വാരിയെല്ലുകള്‍ക്കും തോള്‍ എല്ലുകള്‍ക്കും നല്ല വ്യായാമമാണ്. ഇടുപ്പ്, തുടയെല്ല്, ജനനേന്ദ്രിയം എന്നിവയുമായി ബന്ധപ്പെട്ട മാംസപേശികളും ഞരമ്പുകളും ബലപ്പെടുത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കും. ഗര്‍ഭിണികള്‍ക്കും പ്രസവത്തിനു ദിവസങ്ങള്‍ക്കു മുന്‍പു വരെ ചെയ്യാം.

ആദ്യം ദീര്‍ഘശ്വാസ വ്യായാമമാണ്. ചിത്രം 1ല്‍ കാണും വിധം വലതുവശം ചരിഞ്ഞു തല വലതു കയ്യില്‍ താങ്ങി കിടക്കുക. സാവധാനം ശ്വാസം വലിച്ചെടുത്തുകൊണ്ട് ഇടതു കൈ ഉയര്‍ത്തി തലയ്ക്കു പുറകില്‍ കൂടി കൊണ്ടുവന്നു കൈപ്പത്തി നിലത്ത് അമര്‍ത്തി വയ്ക്കണം. സാധിക്കാത്തവര്‍ കൈവിരല്‍ നിലത്തു മുട്ടിക്കാന്‍ ശ്രമിക്കുക. അല്‍പസമയം കഴിഞ്ഞു ശ്വാസം വിട്ടുകൊണ്ടു കൈ മുന്നോട്ടു കൊണ്ടുവന്നു ചിത്രം ഒന്നില്‍ കാണും വിധം കിടക്കുക. എട്ടു തവണ ആവര്‍ത്തിക്കാം.

ഇതിന്റെ തുടര്‍ച്ചയാണ് അനന്താസനം. സാവധാനം ശ്വാസം അകത്തേക്കു വലിക്കുന്നതിനൊപ്പം ഇടതുകാല്‍, മുട്ടു വളയ്ക്കാതെ കഴിയാവുന്നത്ര മുകളിലേക്ക് ഉയര്‍ത്തുക . ഇടതു കൈ ഇടതു കാലിനു മുകളില്‍ ഉറപ്പിക്കാം.

അല്‍പസമയം ഈ നില തുടര്‍ന്നശേഷം ശ്വാസം മെല്ലെ വിട്ടുകൊണ്ടു കാല്‍ പൂര്‍വസ്ഥിതിയിലാക്കുക. ഇതും 8 തവണ ആവര്‍ത്തിക്കാം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക