Image

കോവിഡ് ഏറെ കാലം നമ്മോടൊപ്പമുണ്ടാകും ലോകാരോഗ്യ സംഘടന

Published on 23 April, 2020
കോവിഡ് ഏറെ കാലം നമ്മോടൊപ്പമുണ്ടാകും ലോകാരോഗ്യ സംഘടന
ജനീവ: കോവിഡ് പ്രതിസന്ധി ഉടനെയൊന്നും അവസാനിക്കില്ലെന്ന് ലോകാരോഗ്യ സംഘടന. പല രാജ്യങ്ങളും കോവിഡിനെതിരെയുള്ള പോരാട്ടത്തിന്‍െറ പ്രാരംഭ ഘട്ടത്തിലാണെന്നും ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടു.

‘‘അബന്ധം കാണിക്കരുത്. നമുക്ക് പോകാന്‍ ഏറെ ദൂരമുണ്ട്. ഒരുപാട് കാലം കൊറോണ വൈറസ് നമ്മോടൊപ്പമുണ്ടാകും. വീട്ടിലിരിക്കാനുള്ള ഉത്തരവുകളും ശാരീരിക അകലം പാലിക്കുന്ന മറ്റ് നടപടികളും മൂലം പല രാജ്യങ്ങളിലും രോഗവ്യാപനം വിജയകരമായി പിടിച്ചു നിര്‍ത്താന്‍ സാധിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ സംശയമില്ല.’’ ലോകാരോഗ്യ സംഘടന തലവന്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞു.

പല രാജ്യങ്ങളും മഹാമാരിയുടെ പ്രാരംഭ ഘട്ടത്തിലാണ്. കോവിഡ് വളരെ നേരത്തേ ബാധിച്ച പല രാജ്യങ്ങളിലും രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്നത് കാണാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യു.എസ് ആസ്ഥാനമായ ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പുറത്തുവിട്ട വിവരങ്ങളനുസരിച്ച് ലോകത്താകമാനം 2.6 മില്യണിലധികം പേരെ കോവിഡ് ബാധിച്ചിട്ടുണ്ട്.1,83,027 പേര്‍ കോവിഡ് ബാധിച്ചു മരിച്ചു.


Join WhatsApp News
Hon.Gov. Andrew Cuomo 2020-04-24 14:43:04
On Friday, New York Gov. Andrew Cuomo escalated his assault on Senate Majority Leader Mitch McConnell over the GOP leader’s call to let blue states declare bankruptcy amid the coronavirus pandemic. During his coronavirus press conference, Cuomo dared McConnell to pass a law allowing for blue states to run out of funds needed to combat the raging pandemic, reiterating that he believed allowing states to declare bankruptcy is “a really dumb idea.” “The suggestion was made, states should declare bankruptcy . …You want to send a signal to the markets that this nation is in real trouble? You want to send an international message that the economy is in turmoil? Do that,” Cuomo said. “So to the senator that proposed it, pass a law allowing states to declare bankruptcy. I dare you. And let the president sign that bill. …Your suggestion, Senator McConnell, pass the law, I dare you. And then go to the president and ‘say sign this bill allowing states to declare bankruptcy.’ …I dare you to do that,” Cuomo added.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക