Image

കോവിഡ് 19: അഞ്ച് മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് ആയുഷ്

Published on 07 May, 2020
കോവിഡ് 19: അഞ്ച് മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണത്തിലേക്ക് ആയുഷ്
തിരുവനന്തപുരം: കോവിഡ്19 രോഗബാധക്കുള്ള അഞ്ച് മരുന്നുകളുടെ ക്ലിനിക്കല്‍ പരീക്ഷണത്തിന് ആയുഷ് മന്ത്രാലയം. രോഗം ബാധിക്കാന്‍ വളരെയധികം സാധ്യതയുള്ള വിഭാഗത്തിനിടയില്‍ പ്രതിരോധശക്തി നിലനിര്‍ത്താനും രണ്ടാമത് രോഗം വരുന്നത് പ്രതിരോധിക്കുന്ന ആയുര്‍വേദ മരുന്നുകളുടെ ശക്തിയെ കുറിച്ചുള്ള പഠനവും മന്ത്രാലയം ആരംഭിച്ചു. കോവിഡിന് ഫലപ്രദമായ മരുന്ന് ആധുനിക മെഡിക്കല്‍ ശാഖയില്‍ ഉള്‍പ്പെടെ ഇതുവരെ ഫലപ്രാപ്തിയില്‍ എത്താതിരിക്കെയാണ് ആയുഷ് വകുപ്പ്  ക്ലിനിക്കല്‍ പരീക്ഷണ ഘട്ടത്തിലേക്ക് കടക്കുന്നത്.

രോഗലക്ഷണം കാണിക്കാതെ കോവിഡ് ബാധിതരായവര്‍ക്കും മിതമായ ലക്ഷണം കാണിച്ചവര്‍ക്കുമാണ് മരുന്നുകള്‍ നല്‍കുന്നത്. െഎ.സി.എം.ആറിന്‍െറ സാങ്കേതിക സഹായത്തോടെ ആയുഷ് മന്ത്രാലയം, ആരോഗ്യ, കുടുംബക്ഷേമ മന്ത്രാലയം, സി.എസ്.ഐ.ആര്‍ എന്നിവ സംയുക്തമായാണ് പഠനം നടത്തുന്നത്. അശ്വഗന്ധം, ഇരട്ടിമധുരം, ചിറ്റമൃത്, പിപ്പലി എന്നീ ആയുര്‍വേദ മരുന്നും ആയുഷ് 64 എന്ന ആയുര്‍വേദ ഗുളികയുമാണ് നല്‍കുന്നത്. ആയുഷ് 64 എന്ന ഗുളിക മലേറിയക്ക് നല്‍കുന്ന മരുന്നാണ്.

അലോപ്പതി വിഭാഗം കോവിഡ് ബാധയും ശ്വാസകോശ അണുബാധയും രൂക്ഷമായ രോഗികള്‍ക്ക് നല്‍കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിനിന്‍െറ അതേഘടകങ്ങളാണ് ആയുഷ് 64 ലും അടങ്ങിയിരിക്കുന്നത്. മറ്റ് നാല് മരുന്നുകളും പ്രതിരോധ ശക്തി വര്‍ധന, ശ്വാസകോശ സംബന്ധിയായ അസുഖങ്ങള്‍ക്കടക്കം ഉപയോഗിക്കുന്നതാണ്. ഇവ കൂടാതെ തിരുവനന്തപുരം പാലോട് പ്രവര്‍ത്തിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച് ഇന്‍സ്റ്റിറ്റിയൂട്ട് (ടി.ബി.ജി.ആര്‍.ഐ) ആദിവാസി സമുദായമായ കാണിക്കാരിലെ പാരമ്പര്യ വൈദ്യന്മാര്‍ കോവിഡിന് സമാനമായ ലക്ഷണങ്ങള്‍ കാണിക്കുന്ന അസുഖത്തിന് നല്‍കുന്നതും ഫലപ്രദമെന്ന് കണ്ടതുമായ പച്ചമരുന്നിന്‍െറ ഘടകങ്ങള്‍ ശേഖരിച്ച് നടത്തുന്ന ഗവേഷണവും പുരോഗമിക്കുകയാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക