Image

മടക്കയാത്ര: ഗര്‍ഭിണികള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കണമെന്ന്

Published on 09 May, 2020
 മടക്കയാത്ര: ഗര്‍ഭിണികള്‍ക്കും സ്ത്രീകള്‍ക്കും മുന്‍ഗണന നല്‍കണമെന്ന്


റിയാദ് : പ്രവാസികള്‍ക്കായി റിയാദില്‍ നിന്നും ഏര്‍പ്പെടുത്തിയ ആദ്യ വിമാനം 153 യാത്രക്കാരുമായി യാത്രയായത് സന്തോഷകരമാണെന്ന് കേളി കുടുംബവേദി അഭിപ്രായപ്പെട്ടു. എന്നാല്‍ ഗര്‍ഭിണികളും അസുഖ ബാധിതരും വീസ കാലാവധി തീര്‍ന്നവരുമായ നിരവധി സ്ത്രീകള്‍ ഇപ്പോഴും തിരിച്ചു പോകാനുള്ള കാത്തിരിപ്പിലാണ്. അവരുടെ തിരിച്ചു പോക്കിന് എന്നത്തേക്ക് വിമാനങ്ങള്‍ ഏര്‍പ്പാടാക്കിയെന്നോ ആര്‍ക്കൊക്കെ പോകാന്‍ പറ്റുമെന്നോ എംബസിയില്‍ നിന്നോ, കേന്ദ്ര സര്‍ക്കാരില്‍ നിന്നോ ഇതുവരെ യാതൊരു അറിയിപ്പും ഉണ്ടായിട്ടില്ല.

ആദ്യ വിമാനത്തില്‍ തിരിച്ചു പോകുന്നതിന് എംബസി തയാറാക്കിയ മുന്‍ഗണനാ ലിസ്റ്റില്‍ നിരവധി പോരായ്മകള്‍ വന്നതായാണ് അറിയുന്നത്. മുന്‍ഗണനാ പട്ടിക തയാറാക്കുമ്പോള്‍ ഉണ്ടാകുന്ന അത്തരം പരാതികള്‍ എംബസി അധികൃതര്‍ പരിഹരിക്കണമെന്നും യാത്രയ്ക്ക് യോഗ്യരായ ഗര്‍ഭിണികളേയും രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ സ്ത്രീകളെയും കൊണ്ടുപോകാനുള്ള സൗകര്യം കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഒരുക്കണമെന്നും സ്വന്തമായി ടിക്കറ്റ് എടുക്കാന്‍ കഴിവില്ലാത്തവരെ സൗജന്യമായി നാട്ടിലെത്തിക്കാന്‍ എംബസി ഇടപെടണമെന്നും കേളി കുടുംബവേദി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക