Image

സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

Published on 09 May, 2020
സൗദിയില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു


റിയാദ്: സൗദിയില്‍ കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു മലയാളി മരിച്ചു. റിയാദിലെ കിംഗ് സയിദ് മെഡിക്കല്‍ സിറ്റിയില്‍ ചികിത്സയിലായിരുന്ന കൊല്ലം മൈനാഗപ്പള്ളി തുണ്ടില്‍ കിഴക്കേതില്‍ ശരീഫ് ഇബ്രാഹിം കുട്ടി (43) ആണ് മരിച്ചത്. കോവിഡ് ബാധിച്ചു അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

റിയാദ് അസീസിയയിലെ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരനായിരുന്നു ശരീഫ്. 16 വര്‍ഷമായി സൗദിയിലുള്ള ശരീഫ്, ഏഴുമാസം മുന്‍പാണ് അവധി കഴിഞ്ഞെത്തിയത്. കൂടെ ജോലി ചെയ്തിരുന്ന രണ്ടു സഹോദരന്മാര്‍ ഇപ്പോള്‍ ക്വാറന്റൈനില്‍ കഴിയുകയാണ്.

പിതാവ്: ഇബ്രാഹിം കുട്ടി. മാതാവ്: ശരീഫ ബീവി. ഭാര്യ: സജീന. മക്കള്‍: ജാസ്മി, മുഹമ്മദ് ഷാന്‍.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക