Image

അബുദാബിയില്‍ ഭക്ഷണശാലകള്‍ തുറക്കുന്നതിന് തീരുമാനം

Published on 09 May, 2020
 അബുദാബിയില്‍ ഭക്ഷണശാലകള്‍ തുറക്കുന്നതിന് തീരുമാനം


അബുദാബി : കര്‍ശന നിബന്ധനകളോടെ ഭക്ഷണശാലകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിന് അനുമതി ആയതായി അബുദാബിയില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ഉപഭോക്താക്കളുടെ സുരക്ഷക്കായി നിരവധി മാനദണ്ഡങ്ങളാണ് ഇതുസംബന്ധിച്ച് അബുദാബി സാമ്പത്തിക വികസന വകുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഭക്ഷണശാലകളിലെ ആകെ സീറ്റുകളുടെ എണ്ണത്തിന്റെ 30 ശതമാനത്തിലധികം അതിഥികളെ പ്രവേശിപ്പിക്കരുത് . ഒരു മേശയില്‍ രണ്ടുപേരിലധികം പേരെ അനുവദിക്കരുത് . ഹാന്‍ഡ് സാനിറ്റൈസറുകള്‍ കരുതണം .ജീവനക്കാരും ഉപഭോക്താക്കളും മുഖാവരണവും കൈയുറകളും ധരിക്കണം. എന്തെങ്കിലും പ്രകടമായ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് പ്രവേശനം നല്‍കരുത് . മേശകള്‍ തമ്മില്‍ 2.5 മീറ്റര്‍ അകലം ഉറപ്പാക്കണം. ഇലക്ട്രോണിക് ഇടപാടുരീതി പിന്തുടരണം. കൃത്യമായ ഇടവേളകളില്‍ അണുനശീകരണം നടത്തണം. ഡിസ്‌പോസിബിള്‍ പ്‌ളേറ്റുകളും ഗ്ലാസുകളുമാണ് ഉപയോഗിക്കേണ്ടത് എന്നിവയാണ് പ്രധാന നിര്‍ദ്ദേശങ്ങള്‍ .

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക