Image

കനവ് (ദീപ ബിബീഷ് നായർ)

Published on 09 May, 2020
കനവ് (ദീപ ബിബീഷ് നായർ)
നനവാർന്ന മൗനത്തിലൊരു രാഗ വേണുവായ്
വന്നു നീ മഴവില്ലു പോലഴകുമായ്
നിന്നിലെ അഴകേറുമാമിഴിയമ്പുകൾ
വന്നെന്നുള്ളിലല്ലോ തറച്ചു നിന്നു

നക്ഷത്രറാണിമാർ നർത്തനം ചെയ്യുമാ
വാനിലെ ചന്ദ്രിക പോലിന്നു നീ
നീളെപ്പരത്തിയാ നീലിമ ചുറ്റിലും
വിണ്ണിലെ തിങ്കളായ് ഞാനിരുന്നു

നാമൊന്നായി മാറിയ നീലനിശീഥിനി
വൃന്ദാവനത്തിൽ വിരിഞ്ഞു പൂക്കൾ
നറുമണം തൂകിയാ ചെറു കുളിർ തെന്നലിൽ
വാരി വിതറിയാപ്പൂവിൻ ദളങ്ങൾ

നിനവായ് മാറി നിൻ ചുംബനപ്പൂവുകൾ
വാനവും ഭൂമിയും സാക്ഷിയായി
നിമീലിതയായി ഞാൻ നിദ്രയെപുൽകവെ
വിട പറഞ്ഞെങ്ങോ നീ മാഞ്ഞു പോയി....

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക