Image

മക്കളുടെ സുരക്ഷയാണ്‌ പ്രധാനം: ലോക്ക്‌ഡൗണിനിടെ കുടുംബസമേതം ഇന്ത്യ വിട്ട്‌ സണ്ണി ലിയോണ്‍

Published on 15 May, 2020
മക്കളുടെ സുരക്ഷയാണ്‌ പ്രധാനം: ലോക്ക്‌ഡൗണിനിടെ കുടുംബസമേതം ഇന്ത്യ വിട്ട്‌ സണ്ണി ലിയോണ്‍

ലോക്ക്‌ഡൗണിനിടെ കുടുംബസമേതം ഇന്ത്യ വിട്ട്‌ സണ്ണി ലിയോണ്‍. ഭര്‍ത്താവ്‌ ഡാനിയേല്‍ വെബ്ബറും മൂന്നു മക്കള്‍ക്കുമൊപ്പമാണ്‌ സണ്ണി ഇന്ത്യ വിട്ടത്‌. നടികുടുംബസമതം ഇപ്പോള്‍ അമേരിക്കയിലാണുള്ളത്‌. മക്കളായ നിഷയ്‌ക്കും നോവയ്‌ക്കും അഷറിനുമൊപ്പമുള്ള ചിത്രം പങ്കു വച്ചു കൊണ്ട്‌ സണ്ണി തന്നെയാണ്‌ ഇക്കാര്യം അറിയിച്ചത്‌. കഴിഞ്ഞ കുറേ മാസങ്ങളായി മുംബൈയിലായിരുന്നു സണ്ണിയും കുടുംബവും താമസിച്ചിരുന്നത്‌. 

അമേരിക്കയില്‍ നിന്നുള്ള താരത്തിന്റെ പോസ്റ്റ്‌ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാവുകയാണ്‌. കുട്ടികള്‍ക്ക്‌ കൂടുതല്‍ സുരക്ഷിതമായ ഇടം വേണമെന്നുള്ളതു കൊണ്ടാണ്‌ താന്‍ അമേരിക്കയില്‍ ലോസ്‌ ആഞ്ചലസിലേക്ക്‌ പോന്നതെന്നാണ്‌ താരം പറയുന്നത്‌. മാതൃദിനാശംസയും താരം പങ്കു വച്ചിട്ടുണ്ട്‌. തങ്ങളുടെ രഹസ്യ പൂന്തോട്ടത്തില്‍ നിന്നുമാണ്‌ ചിത്രം എടുത്തിരിക്കുന്നതെന്നും നടി വ്യക്തമാക്കി. 

കുട്ടികള്‍ നമ്മുടെ പ്രഥമ പരിഗണനയില്‍ വരുമ്പോള്‍ നമ്മുടെ പല കാര്യങ്ങളും പിന്നിലേക്ക്‌ മാറുമെന്നും അതുകൊണ്ടാണ്‌ താനും ഡാനിയേലും കുട്ടികളുമൊത്ത്‌ മറ്റൊരു വീടായലോസ്‌ ആഞ്ചല്‍സിലേക്ക്‌ പോന്നതെന്നുമാണ്‌ താരം പറയുന്നത്‌. അദ്യശ്യകില്ലറായ കൊറോണ വൈറസില്‍ നിന്നും മക്കളെ രക്ഷിക്കാന്‍ വേണ്ടിയാണിതെന്നും സണ്ണി വ്യക്തമാക്കുന്നു. 

ഭര്‍ത്താവ്‌ ഡാനിയേല്‍ വെബ്ബറും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്‌. രണ്ടു ദിവസം മുമ്പാണ്‌ സണ്ണിയും കുടുംബവും അമേരിക്കയില്‍ എത്തുന്നത്‌. ഈ ലോക്ക്‌ ഡൗണ്‍ കാലത്തും എങ്ങനെയാണ്‌ നിങ്ങള്‍ അമേരിക്കയില്‍ എത്തിയതെന്ന ചോദ്യത്തിന്‌ കെഎല്‍എം ഗവണ്‍മെന്റ്‌ ഫ്‌ളൈറ്റ്‌ വഴിയാണ്‌ ഇവിടെയെത്തിയതെന്നായിരുന്നു ഡാനിയേലിന്റെ മറുപടി. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക