Image

നായിക, നര്‍ത്തകി, ഇനി ഗായിക; പുതിയ കാല്‍വെയ്പ്പുമായി മാധുരി ദീക്ഷിത്

Published on 15 May, 2020
നായിക, നര്‍ത്തകി, ഇനി ഗായിക; പുതിയ കാല്‍വെയ്പ്പുമായി മാധുരി ദീക്ഷിത്


ജന്മദിനത്തിന് ആരാധകരോട് പുതിയ സന്തോഷം പങ്കുവെച്ച് ബോളിവുഡ് നടി മാധുരി ദീക്ഷിത്. വെള്ളിയാഴ്ച ജന്മദിനം ആഘോഷിച്ച മാധുരി തന്റെ പുതിയ സംരംഭമായ ഗാനത്തിന്റെ ടീസറാണ് ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്നത്. 'കാന്‍ഡില്‍' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ടീസറിലുള്ളത്. ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ ജനങ്ങളില്‍ പ്രതീക്ഷ കൊണ്ടുവരിക എന്ന ഉദ്ദേശത്തോടെയാണ് ഇങ്ങനെയൊരു ഗാനം ചെയ്തതെന്നും അവര്‍ പറഞ്ഞു.

ക്ലോസപ്പ് ഷോട്ടുകള്‍ കൂടുതല്‍ ഉപയോഗിച്ചിരിക്കുന്ന ഗാനത്തില്‍ മാധുരിയുടെ കണ്ണുകളാണ് അധികമായി കാണിച്ചിരിക്കുന്നത്. ഗാനത്തിന്റെ ഒറ്റ വരി പാടി നിര്‍ത്തിയ ശേഷം, ഉടന്‍ വരുമെന്നും വീഡിയോയില്‍ എഴുതി കാണിക്കുന്നു. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക