Image

'വഴിത്താരകള്‍ ' (കവിത: ജോയ് പാരിപ്പള്ളില്‍)

ജോയ് പാരിപ്പള്ളില്‍ Published on 16 May, 2020
 'വഴിത്താരകള്‍ ' (കവിത: ജോയ് പാരിപ്പള്ളില്‍)
ആരാരും  കാണാതെ  അന്നെന്റെ പുസ്തകത്താളില്‍ ഒളിപ്പിച്ച 
മയില്‍പ്പീലി വര്‍ണ്ണങ്ങള്‍ 
ഇന്നെന്റെ ഓര്‍മ്മതന്‍ ഓളപ്പരപ്പിലെ 
സ്വര്‍ണ്ണമീനെന്നപോല്‍ 
നീന്തിത്തുടിക്കവേ... 

നിന്നെയുംകാത്ത് ഞാന്‍ എന്തോ പറഞ്ഞിടാന്‍  
ഏകനായി നിന്‍വഴിത്താരയില്‍ 
നില്‍ക്കവേ 
പുസ്തകംനെഞ്ചോട്‌ചേര്‍ത്തുപിടിച്ചുനീ  
പുഞ്ചിരിപ്പൂവൊന്നതേകി കടന്നുപോയ്. 

കാലം  കടന്നുപോയി നമ്മള്‍
 പിരിഞ്ഞു പോയി 
ആ വഴിത്താരയും എങ്ങോ 
മറഞ്ഞു പോയി 
എങ്കിലും  മായാതെ നിന്‍മുഖം ശോഭനം 
ഇന്നും നിറയുന്നു മാരിവില്‍ വര്‍ണ്ണമായി.

ഓര്‍ക്കുമോ  നീ സഖീ  ആ  നടപ്പാതയും 
അന്നു പറയാതിരുന്ന എന്‍ പ്രണയവും 
കാലം  പറയാത്ത നൊമ്പര സത്യമായി 
ശേഷിച്ചിടും  മനതാരിലെ  വിങ്ങലായി.

 'വഴിത്താരകള്‍ ' (കവിത: ജോയ് പാരിപ്പള്ളില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക