Image

72 ലക്ഷം ഫോളോവേഴ്‌സ്‌ ഉള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട്‌ നീക്കം ചെയ്‌ത്‌ പ്രിയ.പി.വാര്യര്‍

Published on 16 May, 2020
72 ലക്ഷം ഫോളോവേഴ്‌സ്‌ ഉള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട്‌ നീക്കം ചെയ്‌ത്‌ പ്രിയ.പി.വാര്യര്‍

ഒരൊറ്റ കണ്ണിറുക്കലിലൂടെ ലോകമെങ്ങും ആരാധകരെ നേടിയെടുത്ത നടിയാണ്‌ പ്രിയ.പി.വാര്യര്‍. ഇപ്പോള്‍ തന്റെ അപ്രതീക്ഷിത നീക്കത്തിലൂടെ ആരാധകരെ അമ്പരപ്പിച്ചിരിക്കുകയാണ്‌ നടി. 

72 ലക്ഷം ഫോളോവേഴ്‌സ്‌ ഉള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ട്‌ നീക്കം ചെയ്‌തുകൊണ്ടാണ്‌ പ്രിയ ആരാധകരെ ഞെട്ടിച്ചത്‌. ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ റെക്കോര്‍ഡ്‌ സ്വന്തമാക്കിയ മലയാളിയാണ്‌ പ്രിയ പ്രകാശ്‌ വാര്യര്‍. നടിയുടെ ഈ തീരുമാനത്തില്‍ ആരാധകര്‍ ആകെ കണ്‍ഫ്യൂഷനിലാണ്‌. 

എന്നാല്‍ താന്‍ ഒരു ചെറിയ ബ്രേക്ക്‌ എടുത്തതാണെന്നും തന്റെ അക്കൗണ്ട്‌ താല്‍ക്കാലികമായി ഡീആക്‌ടിവേറ്റ്‌ ചെയ്‌തതാണെന്നും വേഗം തിരിച്ചെത്തുമെന്നും പ്രിയ പറയുന്നു. 

2018ല്‍ ഒമര്‍ ലുലു സംവിധാനം ചെയ്‌ത ഒരു അഡാന്‍ ലവ്‌ എന്ന ചിത്രത്തിലെഒരു ഗാനരംഗത്തിലൂടെയാണ്‌ പ്രിയ താരമായത്‌. ഒറ്റ ദിവസം കൊണ്ട്‌ ആറ്‌ ലക്ഷത്തിലധികം ഫോളോവേഴ്‌സിനെ നേടിയ പ്രിയ ഏറ്റവും വേഗത്തില്‍ ഒരു മില്യണ്‍ ഫോളോവേഴ്‌സിനെ നേടിയ ഇന്ത്യന്‍ സെലിബ്രിറ്റിയുമായിരുന്നു. അടുത്തിടെ തന്റെ ചില ടിക്‌ ടോക്‌ വീഡിയോകള്‍ താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്‌തിരുന്നു. 

ഫോളോവേഴ്‌സിന്റെ എണ്ണത്തില്‍ മാത്രമല്ല, സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ എന്ന നിലയിലും ഭീമന്‍ കമ്പനികള്‍ വരെ പ്രിയ വാര്യരെ ഉപയോഗിച്ച്‌ തങ്ങളുടെ പരസ്യങ്ങള്‍ ചെയ്‌തിരുന്നു. വലിയൊരു വരുമാനവും നടി ഇതിലൂടെ നേടിയിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക