Image

ജൂണ്‍ മുതല്‍ ഇന്ത്യയിലേക്ക് വീണ്ടും പറക്കാന്‍ ലുഫ്താന്‍സ

Published on 16 May, 2020
ജൂണ്‍ മുതല്‍ ഇന്ത്യയിലേക്ക് വീണ്ടും പറക്കാന്‍ ലുഫ്താന്‍സ

ബര്‍ലിന്‍: ജൂണ്‍ തുടക്കത്തില്‍ ഇന്ത്യയിലേക്കു ഫ്‌ളൈറ്റ് സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ലുഫ്താന്‍സ ഗ്രൂപ്പ് പദ്ധതിയിടുന്നു. ലോകമെന്പാടുമുള്ള 130 ലധികം ലക്ഷ്യസ്ഥാനങ്ങളിലേയ്ക്കാണ് പുതിയ സര്‍വീസുകളെന്ന് ലുഫ്ത്താന്‍സാ എയര്‍ലൈന്‍സ് അറിയിച്ചു.

റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഇന്ത്യയിലെ സേവനങ്ങള്‍ മുംബൈയിലേക്ക് പുനസ്ഥാപിക്കുന്നത്. ലക്ഷ്യസ്ഥാനങ്ങളിലേക്ക് 1,800 പ്രതിവാര സര്‍വീസുകള്‍ നടത്താന്‍ ലുഫ്താന്‍സ എയര്‍ലൈന്‍സ് പദ്ധതിയിടുന്നത്.

റെഗുലേറ്ററി അംഗീകാരങ്ങള്‍ക്ക് വിധേയമായി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഇന്ത്യയിലെ സേവനങ്ങള്‍ മുംബെയില്‍ നല്‍കുന്നത്. ദീര്‍ഘദൂര സര്‍വീസുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ആദ്യ ലക്ഷ്യസ്ഥാനങ്ങളിലൊന്നായി മുംബൈയെ മാറ്റാനുള്ള തീരുമാനത്തില്‍ ലുഫ്ത്തന്‍സാ ആദ്യ പരിഗണന നല്‍കി. ഇന്ത്യയിലേക്കും പുറത്തേക്കും വിമാന സര്‍വീസുകള്‍ നടത്താനുള്ള ശക്തമായ ആവശ്യത്തെ ഇത് പ്രതിഫലിപ്പിക്കുന്നതെന്ന് മലയാളിയായ സീനിയര്‍ ഡയറക്ടര്‍ ജോര്‍ജ് എട്ടില്‍ പറഞ്ഞു. ലുഫ്താന്‍സ ഗ്രൂപ്പില്‍ ദക്ഷിണേഷ്യയിലെ സര്‍വീസ് ഇന്ത്യന്‍ സര്‍ക്കാരിന്റെ അന്തിമ ആഹ്വാനത്തെ ഞങ്ങള്‍ പൂര്‍ണമായി മനസിലാക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജര്‍മ്മനിയിലെയും യൂറോപ്പിലെയും 106 ലധികം ലക്ഷ്യസ്ഥാനങ്ങളും 20 ലധികം ഭൂഖണ്ഡാന്തര ലക്ഷ്യസ്ഥാനങ്ങളും ഉള്ളതിനാല്‍ വിമാനങ്ങളുടെ പരിധി വിപുലീകരിക്കും.

മെയ് 14 മുതല്‍ ബുക്കിംഗ് സംവിധാനങ്ങളില്‍ റിസര്‍വേഷനായി ആദ്യ ബാച്ച് ഫ്‌ളൈറ്റുകള്‍ ലഭ്യമാണ്.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് എല്‍എച്ച് ഫ്‌ളൈറ്റ് ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ഉച്ചയ്ക്ക്
സര്‍വീസ് നടത്തും. തുടക്കത്തില്‍ മൂന്നു സര്‍വീസുകളില്‍ ഒതുങ്ങുമെങ്കിലും ജൂണ്‍ മധ്യത്തോടെ ഇത് അഞ്ചായി ഉയരും.ഇക്കോണമി ക്‌ളാസിന് 550 യൂറോയാണ് ടിക്കറ്റ് നിരക്ക്.

സ്വിസ് എയര്‍ സൂറിച്ചില്‍ നിന്നും ജൂണ്‍ ആദ്യ വാരത്തില്‍ സര്‍വീസുകള്‍ തുടങ്ങുന്നുണ്ട്. വിശദ വിവരങ്ങള്‍ കന്പനികളുടെ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക