Image

യുഎസ് ബയോടെക്‌നോളജി കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിന്‍, മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തില്‍ ശുഭകരമായ ഫലമാണു നല്‍കുന്നതെന്ന് അധികൃതര്‍

Published on 19 May, 2020
യുഎസ് ബയോടെക്‌നോളജി കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിന്‍, മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തില്‍ ശുഭകരമായ ഫലമാണു നല്‍കുന്നതെന്ന് അധികൃതര്‍
വാഷിങ്ടന്‍ ∙ കോവിഡ് ചികിത്സയില്‍ പ്രതീക്ഷയേകി അമേരിക്കയില്‍നിന്നൊരു വാക്‌സിന്‍ വാര്‍ത്ത. യുഎസ് ബയോടെക്‌നോളജി കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിന്‍, മനുഷ്യരില്‍ നടത്തിയ ആദ്യഘട്ട പരീക്ഷണത്തില്‍ ശുഭകരമായ ഫലമാണു നല്‍കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. പരീക്ഷണം നടത്തിയ വ്യക്തികളില്‍ പുതിയ കൊറോണ വൈറസിനെ ചെറുക്കാന്‍ പാകത്തില്‍ പ്രതിരോധ പ്രതികരണമുണ്ടാക്കാന്‍ വാക്‌സിനു കഴിഞ്ഞുവെന്നാണു റിപ്പോര്‍ട്ട്. 
ആദ്യഘട്ടത്തില്‍ എട്ട് പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചത്. ലാബില്‍ നടന്ന പരീക്ഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇവരില്‍ കൊറോണ വൈറസിനെ പ്രതിരോധിക്കുന്ന തരത്തിലുള്ള ആന്റിബോഡി ഉത്പാദിപ്പിച്ചുവെന്നാണ്.
കൊവിഡ് രോഗം ഭേദമായവരില്‍ കാണപ്പെട്ട ആന്റിബോഡിക്ക് സമാനമായ ആന്റിബോഡിയാണ് വാക്‌സിന്‍ പരീക്ഷിച്ചവരില്‍ കാണപ്പെട്ടതെന്നും ഇത് സുപ്രധാന മുന്നേറ്റമാണെന്നും മരുന്ന് കമ്പനിയായ മൊഡേണ അവകാശപ്പെടുന്നു. മാര്‍ച്ചില്‍ നടന്ന ആദ്യഘട്ട പരീക്ഷണം വിജയകരമായതിനാല്‍ രണ്ടാം ഘട്ടത്തില്‍ 600 പേരില്‍ വാക്‌സിന്‍ ഉടന്‍ പരീക്ഷിക്കും. ജൂലൈയോടെ മൂന്നാം ഘട്ട പരീക്ഷണം നടക്കുമെന്നും മൊഡേണ പറയുന്നു.
Join WhatsApp News
HIDING TRUTH 2020-05-19 06:09:25
TALLAHASSEE, Fla. (CBS12) — As Florida starts to reopen, the architect and manager of Florida's COVID-19 dashboard, announced she'd been removed from her position, Florida Today reported. Rebekah Jones said in an email to CBS12 News that her removal was "not voluntary" and that she was removed from her position because she was ordered to censor some data, but refused to "manually change data to drum up support for the plan to reopen."
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക