Image

കുവൈത്തില്‍ 332 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 1073 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

Published on 19 May, 2020
 കുവൈത്തില്‍ 332 ഇന്ത്യക്കാര്‍ ഉള്‍പ്പടെ 1073 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: രാജ്യത്ത് 1073 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവര്‍ 16,764 ആയി. മൂന്നുപേര്‍ കൂടി ഇന്നു മരിച്ചതോടെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ സംഖ്യ 121 ആയി.

ഇന്നു രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ 332 ഇന്ത്യക്കാരും 231 സ്വദേശികളും 102 ബംഗ്ലാദേശികളും 181 ഈജിപ്തുകാരുമാണ്. 342 പേര്‍ രോഗമുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4681 ആയി .11,962 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 179 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 252,696 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു.

ഫര്‍വാനിയ ഗവര്‍ണറേറ്റ് 397, ഹവല്ലി ഗവര്‍ണറേറ്റ് 181, അഹ്മദി ഗവര്‍ണറേറ്റ് 268, ജഹ്‌റ ഗവര്‍ണറേറ്റ് 124, കാപിറ്റല്‍ ഗവര്‍ണറേറ്റ് 113 എന്നിങ്ങനെയാണ് പുതിയ കേസുകള്‍. റെസിഡന്‍ഷ്യല്‍ ഏരിയ അടിസ്ഥാനമാക്കിയാല്‍ ജലീബ് അല്‍ ശുയൂഖ് 77, ഫര്‍വാനിയ 131, ഹവല്ലി 55, ഖൈത്താന്‍ 76 എന്നിങ്ങനെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക