Image

കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 17,568 കഴിഞ്ഞു

Published on 20 May, 2020
 കുവൈത്തില്‍ കോവിഡ് ബാധിതരുടെ എണ്ണം 17,568 കഴിഞ്ഞു

കുവൈത്ത് സിറ്റി : രാജ്യത്ത് ഇന്നു 804 പുതിയ കോവിഡ് കേസുകള്‍ കൂടി സ്ഥിരീകരിച്ചതോടെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 17,568 ആയി. ഇന്നു മൂന്നു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 124 ആയി ഉയര്‍ന്നു.

ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 261 ഇന്ത്യക്കാര്‍, 170 കുവൈത്തികളും 140 ഈജിപ്തുകാര്‍, 67 ബംഗ്ലാദേശികളുമാണ്. 204 പേര്‍ ഉള്‍പ്പെടെ 4885 പേര്‍ രോഗമുക്തി നേടി. 12,559 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 167 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 256,559 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നു. ഫര്‍വാനിയ ഗവര്‍ണറേറ്റ് 339, ഹവല്ലി ഗവര്‍ണറേറ്റ് 126, അഹ്മദി ഗവര്‍ണറേറ്റ് 207, ജഹ്‌റ ഗവര്‍ണറേറ്റ് 86, കാപിറ്റല്‍ ഗവര്‍ണറേറ്റ് 46 എന്നിങ്ങനെയാണ് പുതിയ കേസുകള്‍.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക