Image

ടെക്സസ് സുപ്രീം കോടതി ജഡ്ജിക്കും കോവിഡ് 19

പി.പി.ചെറിയാൻ Published on 22 May, 2020
ടെക്സസ് സുപ്രീം കോടതി ജഡ്ജിക്കും കോവിഡ് 19

ഓസ്റ്റിൻ: ടെക്സസ് സുപ്രീം കോടതി ജഡ്ജി ഡെബ്റ ലെർമാൻ, ഭർത്താവ് ഗ്രേഗ് എന്നിവർക്ക് കൊറോണ വൈറസ് പോസിറ്റീവ് ആണെന്ന് റിപ്പോർട്ട്. മെയ് 21 വ്യാഴാഴ്ചയാണ് വിവരം പുറത്തറിയിച്ചത്. ഹൈ റാങ്കിങ്ങിലുള്ള ഒരാൾക്ക് കൊറോണ വൈറസ് കണ്ടെത്തുന്നത് ആദ്യമായാണ്.
കൊവിഡ് 19 ലക്ഷണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ഓസ്റ്റിനി ലുള്ള ഡ്രൈവ് ത്രൂ ടെസ്റ്റിംറ്റിംഗ് സെൻററിൽ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. ഒരാഴ്ചയായി ശരീരവേദനയും ചെറിയ പനിയും അനുഭവപ്പെട്ടിരുന്നതായി ഇവർ പറയുന്നു.
മാർച്ച് മുതൽ കൊറോണ വൈറസിനെതിരെ അതീവ ജാഗ്രത പുലർത്തുകയും സ്റ്റെ അറ്റ് ഹോം ഉത്തരവ് കർശനമായി പാലിക്കുകയും വീട്ടിലിരുന്ന് ജോലി ചെയ്തിരുന്നപ്പോൾ പോലും മാസ്കും ഗ്ളൗസ്സും ധരിച്ചിരുന്നതായും ഇവർ പറയുന്നു.
ടെക്സസ് സുപ്രീം കോടതി കേസുകൾ കോടതിയിൽ ഹാജരാകാതെ വീട്ടിലിരുന്നാണ് കേൾക്കുന്നത് .
ജഡ്ജിയുടെ ട്വിറ്ററിലൂടെയാണ് രോഗ വിവരം പരസ്യമാക്കിയിരിക്കുന്നത്.
ടെക്സസ് സുപ്രീം കോടതി ജഡ്ജിക്കും കോവിഡ് 19
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക