Image

ക്‌നാനായ സമുദായ അംഗങ്ങള്‍ക്കു ആവശ്യ ഭക്ഷ്യധാന്യ കിറ്റും, സാമ്പത്തിക സഹായവും വിതരണം ചെയ്തു

ബിജു വെണ്ണിക്കുളം Published on 22 May, 2020
ക്‌നാനായ  സമുദായ അംഗങ്ങള്‍ക്കു ആവശ്യ ഭക്ഷ്യധാന്യ കിറ്റും,  സാമ്പത്തിക സഹായവും വിതരണം ചെയ്തു

കോട്ടയം : ക്‌നാനായ സമുദായ മാനേജിങ് കമ്മിറ്റിയുടെ തീരുമാനപ്രകാരം സമുദായത്തിലെ ദേവാലയങ്ങളില്‍ COVID 19 , മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന സമുദായത്തിലെ അംഗങ്ങള്‍ക്ക് ഇടവക തലത്തില്‍ വിതരണം ചെയ്യുന്നതിന് വേണ്ടിയുള്ള  ആവശ്യ ഭക്ഷ്യധാന്യ കിറ്റ് വിതരണ ഉദ്ഘാടനം സമുദായ മെത്രാപ്പോലീത്ത സേവേറിയോസ് വലിയ തിരുമേനി   സമുദായ ട്രെസ്റ്റി സ്‌കറിയാ തോമസ്  Ex M P  യെയും സമുദായസെക്രട്ടറി റ്റി.ഓ.എബ്രഹാമിനെയും ക്‌നാനായ കമ്മറ്റി അംഗം ആലിച്ചന്‍ ആറൊന്നിലിനേയും ഏല്‍പ്പിച്ചു കൊണ്ട് മാനേജിങ് കമ്മറ്റി അംഗങ്ങളുടെ സാനിധ്യത്തില്‍ വിതരണ ഉത്ഘാടനം നിര്‍വഹിക്കുന്നു . ഇതോടെപ്പം കുറച്ചു സമുദായ അംഗങ്ങള്‍ക്കു സാബത്തിക സഹായവും വിതരണം ചെയ്തു.

ജന്മദിനം ആഘോഷിക്കുന്ന സമുദായ മെത്രാപ്പോലീത്തയിക്കു ക്‌നാനായ കമ്മറ്റിയുടെ ജന്മദിന ആശംസകള്‍ നേര്‍ന്നു .

ഇടവകകളില്‍ കിറ്റുകള്‍ ലഭിക്കുന്നതിനുവേണ്ടി അതാത്  ഇടവക ഭാരവാഹികളോ ഇടവകകളിലെ അസോസിയേഷന്‍ അംഗങ്ങളോ മോര്‍ അപ്രേം സെമ്മനാരിയിലെ സമുദായ ഓഫിസുമായോ സമുദായ സെക്രട്ടറിയുമായോ ബന്ധപ്പെടണം.    


ക്‌നാനായ  സമുദായ അംഗങ്ങള്‍ക്കു ആവശ്യ ഭക്ഷ്യധാന്യ കിറ്റും,  സാമ്പത്തിക സഹായവും വിതരണം ചെയ്തു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക