Image

ചൈനയില്‍ നിന്ന് പിന്മാറുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുവാന്‍ ശ്രമം (അജു വരിക്കാട്)

Published on 22 May, 2020
ചൈനയില്‍ നിന്ന് പിന്മാറുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കുവാന്‍ ശ്രമം (അജു വരിക്കാട്)
കൊറോണ വൈറസ് ആഗോള വ്യാപനമായതില്‍ ചൈനയെ കുറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഭരണകൂടവും ശക്തമാക്കുമ്പോള്‍മെഡിക്കല്‍ ഉപകരണ കമ്പനികളില്‍ ഭീമനായ അബോട്ട് ലബോറട്ടറീസ് ഉള്‍പ്പെടെയുള്ളവ ചൈനയില്‍ നിന്ന് പിന്മാറുന്നതായി വാര്‍ത്ത. പിന്മാറുന്നകമ്പനികളെ ആകര്‍ഷിക്കുവാന്‍ഇന്ത്യ ശ്രമം തുടങ്ങി.

ചൈനയില്‍ നിന്ന് പിന്മാറുവാന്‍ ശ്രമം തുടങ്ങിയകമ്പനികളെ ഇന്ത്യയിലേക്കു ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുടെ വിദേശകാര്യ മന്ത്രലായ പ്രതിനിധികള്‍ ഏപ്രില്‍ മാസം മുതല്‍അമേരിക്കന്‍ കമ്പനികളുമായി അമേരിക്കയില്‍ ചര്‍ച്ച തുടങ്ങി. മെഡിക്കല്‍ ഉപകരണ വിതരണക്കാര്‍, ഭക്ഷ്യ സംസ്‌കരണ യൂണിറ്റുകള്‍, തുണിത്തരങ്ങള്‍, തുകല്‍, ഓട്ടോ പാര്‍ട്ട് നിര്‍മ്മാതാക്കള്‍ എന്നി കമ്പനികള്‍ക്കാണ് ഇന്ത്യ മുന്‍ഗണന നല്‍കുന്നത്.

കോവിഡ്-19 കൈകാര്യം ചെയ്ത രീതി വ്യാപകമായി വിമര്‍ശിക്കപ്പെട്ടിരുന്നു. ചൈനയെ കുറ്റപ്പെടുത്തിക്കൊണ്ടുള്ളട്രംപിന്റെ നീക്കം ആഗോള വ്യാപാര ബന്ധത്തെ വഷളാക്കുമെന്നാണ് കരുതുന്നത്. ജപ്പാന്‍ 2.2 ബില്യണ്‍ ഡോളറാണ് തങ്ങളുടെ ചൈനയിലുള്ള ഫാക്ടറികള്‍ തിരികെ കൊണ്ടുവരുന്നതിന് നീക്കി വെച്ചിരിക്കുന്നത്. യൂറോപ്യന്‍ യൂണിയനും ചൈനീസ് വിതരണ ശൃഖലയിലുള്ള തങ്ങളുടെ ബന്ധങ്ങള്‍ കുറക്കുന്നതിന് പദ്ധതി തുടങ്ങി.

ഹെല്ത്ത് കെയര്‍ ഉപകരണ നിര്‍മാണ കമ്പനികളായ മെഡ്ട്രോണിക് പിഎല്‍സി, അബോട്ട് ലബോറട്ടറീസ് എന്നിവയുമായി ഇന്ത്യയുടെ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ച പ്രതീക്ഷക്കു വക നല്‍കുന്നു.
ഇന്ത്യയിലേക്കു വരുന്ന കമ്പനികളില്‍ എത്ര കമ്പനികളെ നമുക്ക് കേരത്തിലേക്കു ആകര്‍ഷിക്കുവാന്‍ സാധിക്കും എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന ചോദ്യമാണ്. തമിഴ് നാടും ഉത്തര്‍ പ്രദേശും ഇപ്പോള്‍ തന്നെ വിദേശ നിക്ഷേപകര്‍ക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡാനന്തരമുള്ളജീവിതം ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥിതിക്കു ആഘാതമേല്‍ക്കാതെ കടന്നു പോകേണ്ടതിനു കൂടുതല്‍ ഉല്പാദന മേഖലകള്‍ ഇന്ത്യയില്‍ ഉയന്നു വരണം. തിരികെ എത്തിയ പ്രവാസികളുടെ കഴിവുകള്‍ ഇവിടെ പ്രയോജനപ്പെടുത്താന്‍ സാധിക്കണം.

അമേരിക്കന്‍ മലയാളികളുമായി പ്രതിപക്ഷ നേതാവ് ശ്രീ രമേശ് ചെന്നിത്തല നടത്തിയ സൂം വെര്‍ച്വല്‍ ചര്‍ച്ചയില്‍, തിരികെയെത്തുന്ന പ്രവാസികളുടെ കഴിവുകളെ ഉത്തരവാദിത്വത്തോടെ തന്നെ വിനിയോഗിക്കും എന്ന ഉറപ്പ് അദ്ദേഹം നല്‍കി. തിരികെ എത്തുന്ന പ്രവാസികളെ 'മികവിന്റെ ബ്രാന്‍ഡുകള്‍' ആക്കി മാറ്റും എന്ന് നോര്‍ക്കയും ഉറപ്പു നല്‍കുന്നു. നോര്‍ക്കാ പ്രൊജക്റ്റ് ഫോര്‍ റിറ്റേണ്ണ്ട് എമിഗ്രന്റ്‌സ് വഴി പുതിയ സംരംഭകര്‍ക്ക് ധനസഹായം നല്‍കുന്നു.

ആഗോള വിതരണ ശൃംഖലയില്‍ ഇന്ത്യക്ക് അര്‍ഹമായസ്ഥാനം നേടാനുള്ളശ്രമങ്ങള്‍ക്കു ഇപ്പോള്‍ അവസരങ്ങളുണ്ട്. പക്ഷേ ഇതിന് അടിസ്ഥാന സൗകര്യ വികസനകളില്‍സര്‍ക്കാരിന്റെ ഗൗവരവമേറിയനിക്ഷേപം ആവശ്യമാണ്.

പല കമ്പനികളും ഇന്ത്യയെക്കാള്‍ വിയറ്റ്‌നാം പോലുള്ള രാജ്യങ്ങളെ തിരഞ്ഞെടുക്കുന്നതിന്റെ സാധ്യത തള്ളിക്കളയാനാവില്ല.

ഇവിടെയാണ്നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യ നിക്ഷേപകരെ ആകര്‍ഷിക്കുന്നതില്‍നികുതി ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിനുംഅടിസ്ഥാന സൗകര്യ വികസനം മെച്ചപ്പെടുത്തുന്നതിനുമുള്ളശ്രമം നടത്തുന്നത് വിജയം കാണേണ്ടത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക