Image

കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; 53 കാരിയുടെ മരണം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍

Published on 24 May, 2020
കേരളത്തില്‍ ഒരു കൊവിഡ് മരണം കൂടി; 53 കാരിയുടെ മരണം കോഴിക്കോട് മെഡിക്കല്‍ കോളെജില്‍

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി. കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്നു വയനാട് കല്‍പറ്റ സ്വദേശി ആമിന (53) ആണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം അഞ്ചായി.


ക്യാന്‍സര്‍ രോഗി കൂടിയായിരുന്നു ആമിന. ദുബൈയില്‍ സ്ഥിര താമസമായിരുന്ന ആമിന കാന്‍സര്‍ ചികിത്സയ്ക്കായിരുന്നു നാട്ടില്‍ എത്തിയത്. കൊച്ചിയില്‍ വിമാനമിറങ്ങിയ ശേഷം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഈ ഘട്ടത്തിലാണ് കൊവിഡ് കൂടി ഉണ്ടെന്ന് തിരിച്ചറിഞ്ഞത്. മുന്ന ദിവസം മുമ്ബ് രോഗം മൂര്‍ച്ഛിച്ചതോടെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി.


ക്യാന്‍സര്‍ രോഗം മൂര്‍ച്ഛിച്ചതിനാലാണ് ദുബൈയില്‍നിന്ന് കേരളത്തില്‍ തിരിച്ചെത്തിയത്. രോഗം മൂര്‍ച്ഛിച്ചതിനാല്‍ വൃക്കയും കരളും തലച്ചോറിന്റെയും പ്രവര്‍ത്തനം മോശമായിരുന്നു. ക്യാന്‍സര്‍ രോഗത്തിന്റെ തീവ്രതയ്‌ക്കൊപ്പം കൊവിഡ് കൂടി വന്നത് ആരോഗ്യ സ്ഥിതി കൂടുതല്‍ മോശമാകാന്‍ കാരണമായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക