Image

കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 17 കാരന്‍ മരിച്ചു

Published on 24 May, 2020
കണ്ണൂരില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 17 കാരന്‍ മരിച്ചു

കണ്ണൂര്‍ : ചെന്നൈയില്‍ നിന്നെത്തി കണ്ണൂരില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന പതിനേഴ് വയസുകാരന്‍ മരിച്ചു. മാടായി സ്വദേശി റിബിന്‍ ബാബുവാണ് മരിച്ചത്.


മസ്തിഷ്ക അണുബാധയാണ് മരണകാരണമെന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് അധികൃതര്‍ പറയുന്നത്. കടുത്ത പനിയും തലവേദനയും ഉണ്ടായതിനെത്തുടര്‍ന്ന് ബുധനാഴ്ചയാണ് റിബിനെ പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. റിബിന്റെ ആദ്യ കൊവിഡ് പരിശോധനാഫലം നെഗറ്റീവായിരുന്നു.


 എന്നാല്‍മുന്‍കരുതലിന്റെ ഭാഗമായി സ്രവ പരിശോധന വീണ്ടും നടത്തും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക