Image

അഭയാർത്ഥി (ദീപ ബിബീഷ് നായർ)

Published on 24 May, 2020
അഭയാർത്ഥി (ദീപ ബിബീഷ് നായർ)
ആത്മാവു പൊള്ളുമാ നൊമ്പരം കാണുമ്പോൾ
അരുതേയെന്നോതുവാൻ മനമൊന്നു വെമ്പുന്നു
അഭയാർത്ഥിയായൊരാ പൈതലിൻ വദനത്തിൽ
അരുതാത്തതെന്തോ  ഭവിച്ചെന്നപോൽ

ആലംബഹീനരാം അവരേതോ മായയാം
അപസ്വപ്നങ്ങൾ വിറ്റു കഴിഞ്ഞിരുന്നു
അധികാരമോഹത്തിന്നധിനിവേശം ചൊല്ലി
അടിമയാകാനായ് വിധിച്ചിരുന്നു

അവർ വർണ്ണം പൊലിഞ്ഞവർ അർത്ഥശൂന്യർ
അകലെയാകാശവും താഴെയീ അവനിയിൽ
അല്പപ്രാണനിൽ ആശ്രയം തേടുന്നവർ
അഭയാർത്ഥിയാകുമാ കോമരങ്ങൾ

ആരുണ്ടവർക്കൊരാശ്രയമേകുവാൻ
അവരുമീ മണ്ണിന്റെ അവകാശികൾ
അന്യരായുമീയൂഴിയിലില്ലിന്ന്
അറിയിക്കാമൊന്നായി ചേർത്തു നിർത്താം.....



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക