Image

വ്രതശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുന്നാൾ 

(ബൈ-ജോബി)  Published on 24 May, 2020
വ്രതശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുന്നാൾ 
നീണ്ട ഒരുമാസക്കാലത്തെ വ്രതത്തിന് പരിസമാപ്തി കുറിച്ച് കൊണ്ട് ചെറിയ പെരുന്നാൾ ആഗതമായിരിക്കുകയാണ്. റംസാൻ പരിസമാപ്തിയെന്നോണം വിശ്വാസികൾ ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. ദൈവമാഹാത്മ്യം വിളിച്ചോതിയുള്ള തക്ബീർ ധ്വനികളാൽ ധന്യമാകുന്ന പകലുകൾ. എന്നാൽ ഇത്തവണത്തെ പെരുന്നാളുകൾക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. കൊറോണവൈറസ് ലോകത്ത് പടർന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നത്. രാജ്യം ലോക്ക് ഡൌൺ ആയത് കൊണ്ട് തന്നെ എല്ലാവരും അവരവരുടെ വീടുകളിൽ ഇരുന്ന് കൊണ്ടാണ് ഇത്തവണത്തെ പെരുന്നാൾ ആഘോഷിക്കുന്നത്. പുതു വസ്ത്രത്തിന്റെ മണമില്ലാത്ത ഒരു ചെറുപെരുന്നാൾ കൂടി നമ്മിലേക്ക് ആഗതമായിരിക്കുകായാണ്.
നീണ്ട വ്രതനാളുകളിലൂടെ കൈവരിച്ച ആത്മീയവിശുദ്ധി പൂർത്തീകരണമായാണ് വിശ്വാസികൾ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്‌ർ) ആഘോഷിക്കുന്നത്. ശാരീരികമായും ആത്മീയവുമായുമുള്ള ശുദ്ധീകരണമാണ് വ്രതം കൊണ്ട് വിശ്വാസികൾ ലക്ഷ്യമിടുന്നത്. ആഹാര നിയന്ത്രണമാണ് നോമ്പിന്റെ ഭൗതിക ഗുണങ്ങളിൽ ഏറ്റവും പ്രധാനം. നോമ്പ് തുടങ്ങി ഒരു മാസം ഉദയം മുതൽ അസ്തമയം വരെ അന്നപാനീയങ്ങളും മറ്റു ആസക്തികളും പരിത്യജിച്ച്, ആത്മീയതയുടെ നിർവൃതിയിൽ വിശ്വാസികൾ കഴിച്ചു കൂട്ടും. ആരാധനാ കർമങ്ങളിലും പ്രാർഥനകളിലും മുഴുകും. ഖുർആൻ പഠനത്തിനും പാരായണത്തിനും കൂടുതൽ സമയം നീക്കി വയ്ക്കും.
അതിരില്ലാത്ത സാഹോദര്യത്തിന്റെയും സ്നേഹത്തിന്റെയും സൗഹൃദത്തിന്റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത്. കുടുംബ വീടുകളിലും സുഹൃത്തുക്കളെ സന്ദർശിച്ചും ബന്ധും പുതുക്കുന്നതായിരുന്നു പെരുന്നാൾ എങ്കിൽ ഇത്തവണത്തെ പെരുന്നാൾ വീടുകളിൽ തന്നെയാണ്. ചെറിയ പെരുന്നാൾ ദിനത്തിൽ പ്രിയപ്പെട്ടവർക്ക് ആശംസകൾ സന്ദേശങ്ങളിലൂടെയും കാർഡുകളിലൂടെയും പങ്കുവയ്ക്കാം. ഓൺലൈൻ സാധ്യതകൾ നിലനിർത്തി നമുക്ക് ബന്ധങ്ങൾ പുതുക്കാം. 
അതിരില്ലാത്ത സാഹോദര്യത്തി ന്റെയും സ് നേഹത്തി ന്റെയും സൗഹൃദത്തി ന്റെയും അറിവുകളാണ് പെരുന്നാൾ സമ്മാനിക്കുന്നത് . കുടുംബ വീടുകളിലും സുഹൃത്തുക്കളെ സന്ദർശിച്ചും ബന്ധും പുതുക്കുന്നതായിരുന്നു പെരുന്നാൾ എങ്കിൽ ഇത്തവണത്തെ പെരുന്നാൾ വീടുകളിൽ തന്നെയാണ്. എല്ലാവർക്കും പെരുന്നാൾ ആശംസകൾ...
വ്രതശുദ്ധിയുടെ പുണ്യവുമായി ചെറിയ പെരുന്നാൾ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക