Image

തിരുവനന്തപുരത്ത് റിമാന്‍ഡ് പ്രതിക്ക് കോവിഡ്: 20 പോലീസുകാരും 12 ജയില്‍ ജീവനക്കാരും നിരീക്ഷണത്തില്‍

Published on 24 May, 2020
തിരുവനന്തപുരത്ത് റിമാന്‍ഡ് പ്രതിക്ക് കോവിഡ്: 20 പോലീസുകാരും 12 ജയില്‍ ജീവനക്കാരും നിരീക്ഷണത്തില്‍


തിരുവനന്തപുരം: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവരില്‍ ഒരാള്‍ റിമാന്‍ഡ് പ്രതി. ഇതോടെ ഇയാളുമായി ഇടപഴകിയ വെഞ്ഞാറമ്മൂട് സ്റ്റേഷനിലെ സിഐ ഉള്‍പ്പടെ 20 പോലീസുകാരെയും ഡ്യൂട്ടിയിലുണ്ടായിരുന്ന ജയില്‍ ഉദ്യോഗസ്ഥരെയും നിരീക്ഷണത്തിലാക്കി. ജയിലിലെ നിരീക്ഷണ 
കേന്ദ്രത്തിലായിരുന്ന ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. 

റിമാന്‍ഡ് പ്രതിയായ ഇയാളെ ജയിലില്‍ കൊണ്ടു പോകും മുമ്പ് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്. രോഗിക്ക് വൈറസ് ബാധയുണ്ടായത് എങ്ങനെ എന്ന് വ്യക്തമല്ല. മദ്യപിച്ച് വാഹനം ഓടിച്ചതിനും അക്രമം കാട്ടിയതിനും മദ്യം സൂക്ഷിച്ചതിനുമാണ് ഇയാളെ വെഞ്ഞാറമൂട് പോലീസ് അറസ്റ്റ് ചെയ്തത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക