കുവൈത്ത് സിറ്റി: കുവൈത്ത് കെഎംസിസി കോവിഡ് ക്വാറന്റൈന് രോഗികള്‍ക്ക് സഹായകമാവുന്ന അവശ്യ വസ്തുക്കളടങ്ങിയ കിറ്റിലേക്കുള്ള സഹായം തുടരുന്നു. പ്രസ്തുത പദ്ധതിയിലേക്കുള്ള കിറ്റുകള്‍ ഡോ.ഷാജഹാന് വി.എം (ശിഫാ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍) കുവൈത്ത് കെഎംസിസി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ഷറഫുദ്ദീന് കണ്ണേത്തിനു കൈമാറി. കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഫാസില്‍, കൊല്ലം കണ്ണൂര്‍ ജില്ലാ സെക്രട്ടറി നിഷാന്‍ അബ്ദുള്ള എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍