Image

കൊച്ചു കഥാകാരി സേലാ സൈമണു ദേശീയ മല്‍സരത്തില്‍ സമ്മാനം

സണ്ണി കല്ലൂപ്പാറ Published on 24 May, 2020
കൊച്ചു കഥാകാരി സേലാ സൈമണു ദേശീയ മല്‍സരത്തില്‍ സമ്മാനം

കണക്ടിക്കട്ടിലെ ട്രമ്പലിലെ ദാനിയേല്‍ഫാം സ്‌കൂളില്‍ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി സേലാ സൈമണു ദേശീയ മല്‍സരത്തില്‍ കഥക്കു സമ്മാനം.

അകമേ നോക്കൂ (ലുക്ക് വിതിന്‍) എന്ന പിറ്റിഎ പരിപാടിയുടെ ഭാഗമായി ഓരോ സ്‌കൂളിലും സാഹിത്യ രചന മത്സരം നടത്തി വിജയിയായവരെ സംസ്ഥാന അടിസ്ഥാനത്തില്‍ മത്സരിപ്പിച്ചു.

സ്റ്റേറ്റില്‍സേലാ വിജയിയായി. സംസ്ഥാന തലത്തില്‍ വിജയം നേടിയ എല്ലാ രചനകളും ദേശീയാടിസ്ഥാനത്തില്‍ വിലയിരുത്തുകയും സേലാ ദേശീയാടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു. ആയിരത്തില്‍ അധികം കഥകളെ പിന്തള്ളിയാണ് സേലയുടെ 'ജൂബോഡി' എന്ന കഥക്ക് ഒന്നാം സ്ഥാനം ലഭിക്കുന്നത്. സേലയുടെ ആശയ വ്യക്തത, നിര്‍മ്മാണ വൈഭവം, സാങ്കേതിക പാടവം മുതലായവ കണക്കില്‍ എടുത്താണ് ഒന്നാം സ്ഥാനം ലഭിച്ചത്.

ഒരു പുസ്തകത്തിലേക്ക് വലിച്ചിഴക്കപെട്ട മൂന്ന് കുട്ടികളുടെ കഥയാണ് ജൂബോഡി. അതില്‍ നിന്നു പുറത്തേക്കു വരുവാന്‍ പരിശ്രമിക്കുന്ന കുട്ടികള്‍ പദപ്രശ്‌നത്തിലൂടെ അതിനു പരിഹാരം കാണാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ തങ്ങളിലേക്ക്തന്നെ നോക്കുകയും സ്വയം മെച്ചപ്പെടുന്നതിനുള്ള മാര്‍ഗം കാണുകയും ചെയ്യുന്നതാണ് കഥ. ശരീരം, വ്യക്തി എന്ന സേലക്ക് ഇഷ്ട്ടം ഉള്ള രണ്ടു് ആശയങ്ങളോട് താരതമ്യപ്പെടുന്നതാണ് കഥ.

കോവിഡ് 19കാലഘട്ടം ആയതിനാല്‍ നേരിട്ട് അവാര്‍ഡ് വാങ്ങുന്നതിനുള്ള അവസരം സേലക്ക്നഷ്ടപ്പെട്ടു . എന്നിരുന്നാലും വാഷിങ്ങ്ടണിലെ അമേരിക്കന്‍ വിദ്യഭ്യാസ വകുപ്പില്‍ ജൂണ്‍ 2021 വരെ സേലയുടെ രചന പ്രദര്‍ശിപ്പിക്കുന്നതാണ്.

ക്വിന്നിപ്പിയാക്ക്യൂണിവേഴ്സിറ്റിയില്‍മെഡിക്കല്‍ പ്രൊഫസര്‍ ആയ ഡോ. ലിസ്റ്റി തോമസിന്റെയും കണക്റ്റികട്ട് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്മ്യൂണിറ്റീസ്അഡ്മിനിസ്ട്രേറ്റിവ് ഡയറക്ടര്‍ ഷിനു സൈമണ്‍ ന്റെയും മകളാണ് സേലാ. സാമൂഹ്യ സാംസ്‌കാരിക യൂണിയന്‍ രംഗത്തും മുഖ്യ ധാരാ രാഷ്ട്രീയ രംഗത്തും വ്യക്തി മുദ്ര പതിപ്പിച്ച ശ്രീ പി.റ്റി. തോമസിന്റെയും ശ്രിമതി മേരിക്കുട്ടിതോമസിന്റെയും കൊച്ചുമകള്‍. സേലക്ക്ലുക്ക്, തോമസ് എന്ന രണ്ടു സഹോദരങ്ങളും ഉണ്ട്.

ന്യൂ യോര്‍ക്ക് സെന്റ് തോമസ് മാര്‍ത്തോമ്മ സണ്‍ഡേ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനി കൂടിയാണ് സേലാ.

സേലക്ക് ലഭിച്ച അവാര്‍ഡിനെ കുറിച്ച് ട്രമ്പലിലെ മുഖ്യ ദിനപത്രമായ ട്രമ്പല്‍ ടൈംസ് , ട്രമ്പലിന്റെ തന്നെ വിജയം എന്ന അര്‍ത്ഥത്തില്‍, എന്ന തലക്കെട്ടില്‍ വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു.ട്രമ്പലിലെ ടെലിവിഷനും പ്രസ്തുത അവാര്‍ഡിനെ കുറിച്ച് വാര്‍ത്ത പ്രക്ഷേപണം ചെയ്തിരുന്നു.

കൊച്ചു കഥാകാരി സേലാ സൈമണു ദേശീയ മല്‍സരത്തില്‍ സമ്മാനംകൊച്ചു കഥാകാരി സേലാ സൈമണു ദേശീയ മല്‍സരത്തില്‍ സമ്മാനംകൊച്ചു കഥാകാരി സേലാ സൈമണു ദേശീയ മല്‍സരത്തില്‍ സമ്മാനം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക