Image

ഹെയർ സലൂൺ സന്ദർശിച്ച 140 പേർക്ക് കോവിഡ് 19

പി.പി.ചെറിയാൻ Published on 25 May, 2020
ഹെയർ സലൂൺ സന്ദർശിച്ച 140 പേർക്ക് കോവിഡ് 19
സ്പ്രിംഗ് ഷീൽഡ് (മിസ്സൗറി ) :- കൊറോണ വൈറസ് പോസിറ്റിവ് ആയ രണ്ട് ജീവനക്കാരുമായി അടുത്തിടപഴകിയ 140 പേർക്ക് കൊറോണ വൈറസ് കണ്ടെത്തിയതായി കൗണ്ടി ഹെൽത്ത് ഡിപ്പാർട്ട്മെന്റ്.
മെയ് 12 മുതൽ 20 വരെ കൊറോണ വൈറസിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയ ആദ്യ ജീവനക്കാരനിൽ നിന്നും 84 പേർക്കും മെയ് 16 മുതൽ 20 വരെ ജോലി ചെയ്ത മറ്റൊരു കൊറോണ വൈറസ് പോസിറ്റീവ് ആയ ജീവനക്കാരുമായി ഇടപഴകിയ 56 പേർക്കും ഉൾപ്പടെ 140 പേർക്കാണ് ഈ ഒരൊറ്റ ഹെയർ സലൂണിൽ നിന്നും കോവിഡ് രോഗം പകർന്നതെന്ന് സ്പ്രിംഗ് ഫീൽഡ് ഗ്രീൻ കൗണ്ടി ഹെൽത്ത് ഡിപ്പാർട്മെൻറ് മെയ് 23 ശനിയാഴ്ച ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഡയറക്ടർ ജെ.ഗോഡാർഡു വാർത്താ സമ്മേളനം നടത്തിയ മെയ് 22-നു ശേഷം അടുത്ത ദിവസമാണ് അധികൃതർ ഈ ഞെട്ടിക്കുന്ന വിവരം പുറത്തുവിട്ടത്.
ആദ്യം രോഗം കണ്ടെത്തിയ സ്റ്റൈയിലിസ്ററ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടും ജോലിയിൽ നിന്നും വിട്ടു നിൽക്കാഞ്ഞതാണ് കാര്യങ്ങൾ ഇത്രയും ഗുരുതരാവസ്ഥയിൽ എത്തിച്ചത്.
സിറ്റി അധികൃതർ നിയന്ത്രണങ്ങളിൽ അൽപം അയവു വരുത്തിയതോടെ  സലൂണുകൾ തുറന്നു പ്രവർത്തിക്കുവാൻ ആരംഭിച്ചു. ഹെയർ സലൂണിൽ നിന്നും രോഗം ബാധിച്ച നിരവധി റിപ്പോർട്ടുകൾ ഈയടെ പുറത്തുവന്നിട്ടുണ്ട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക