Image

ഇന്ത്യ ഓര്‍ഡര്‍ ചെയ്‌ത റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉടന്‍ കെെമാറും, ഫ്രാന്‍സില്‍ നിന്ന് എത്തുന്നത് നാല് വിമാനങ്ങള്‍

Published on 25 May, 2020
ഇന്ത്യ ഓര്‍ഡര്‍ ചെയ്‌ത റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഉടന്‍ കെെമാറും, ഫ്രാന്‍സില്‍ നിന്ന് എത്തുന്നത് നാല് വിമാനങ്ങള്‍

ന്യൂഡല്‍ഹി: കരാര്‍ പ്രകാരമുള്ള റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഇന്ത്യയ്ക്ക് ഉടന്‍ കൈമാറുമെന്ന് ഫ്രഞ്ച് അംബാസിഡര്‍ ഇമ്മാനുവല്‍ ലിനെയ്ന്‍ വ്യക്തമാക്കി. 


36 റാഫേല്‍ വിമാനങ്ങള്‍ വാങ്ങുന്നതിനായി 58,000 കോടി രൂപയുടെ കരാര്‍ 2016ല്‍ ലാണ് ഇന്ത്യ ഫ്രാന്‍സുമായി ഒപ്പുവച്ചത്, കരാര്‍ പ്രകാരം ആദ്യ റാഫേല്‍ യുദ്ധ വിമാനം പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് കഴിഞ്ഞ ഒക്ടോബറില്‍ ഫ്രാന്‍സിലെത്തി ഏറ്റുവാങ്ങി.


നാല് വിമാനങ്ങളാണ് രണ്ടാമതായി എത്തുന്നത്, ഹരിയാനയിലെ അംബാല വ്യോമത്താവളത്തിലാകും ഇവയെ വിന്യസിക്കുക, കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിമാനങ്ങള്‍ കൈമാറുന്നത് വൈകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനെ തള്ളിയാണ് ഇമ്മാനുവല്‍ രംഗത്തെത്തിയിരിയ്ക്കുന്നത്. 


എത്തുന്നവയില്‍ ആദ്യബാച്ചിലെ നാലെണ്ണത്തില്‍ മൂന്നെണ്ണം ഇരട്ട സീറ്റുള്ളവയാണ്. വിമാനം പറത്തുന്നതിന് ആദ്യഘട്ടത്തില്‍ ഏഴ് പൈലറ്റുമാര്‍ക്കാണ് പരിശീലനം നല്‍കിയിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക