Image

വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ടെ രീ​തി കേ​ര​ള​ത്തി​ല്‍ വി​ല​പ്പോ​കി​ല്ല,സി​നി​മാ​സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ ക​ര്‍​ശ​ന ന​ട​പ​ടിയെ​ന്ന് മ​ന്ത്രി ബാ​ല​ന്‍

Published on 25 May, 2020
വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ടെ രീ​തി കേ​ര​ള​ത്തി​ല്‍ വി​ല​പ്പോ​കി​ല്ല,സി​നി​മാ​സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍  ക​ര്‍​ശ​ന ന​ട​പ​ടിയെ​ന്ന് മ​ന്ത്രി ബാ​ല​ന്‍
പാ​ല​ക്കാ​ട്: സി​നി​മാ​ചി​ത്രീ​ക​ര​ണ​ത്തി​ന് ത​യാ​റാ​ക്കി​യ സെ​റ്റ് ത​ക​ര്‍​ത്ത സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്ന് സാം​സ്കാ​രി​ക മ​ന്ത്രി എ.​കെ. ബാ​ല​ന്‍.

ബേ​സി​ല്‍ ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന"​മി​ന്ന​ല്‍ മു​ര​ളി' എ​ന്ന ടോ​വി​നോ തോ​മ​സ് ചി​ത്ര​ത്തി​ന് വേ​ണ്ടി വ​ലി​യ തു​ക ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച​താ​ണ് സെ​റ്റ്. ഇ​ത് കാ​ല​ടി മ​ണ​പ്പു​റ​ത്തു സ്ഥാ​പി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ അ​നു​മ​തി​ക​ള്‍ വാ​ങ്ങി​യി​ട്ടു​ണ്ടെ​ന്നാ​ണ് മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞ​ത്. 

ലോ​ക്ക്ഡൗ​ണ്‍ കാ​ര​ണം മു​ട​ങ്ങി​യ ഷൂ​ട്ടിം​ഗ് പ്ര​തി​സ​ന്ധി​ക​ള്‍ നീ​ങ്ങി​യാ​ല്‍ തു​ട​ങ്ങാ​ന്‍ ഒ​രു​ങ്ങി​യി​രി​ക്കെ​യാ​ണ് സെ​റ്റ് ത​ക​ര്‍​ത്ത​ത്. സെ​റ്റ് ത​ക​ര്‍​ത്ത​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഏ​റ്റെ​ടു​ത്ത് ഒ​രു സം​ഘ​ട​ന രം​ഗ​ത്തു​വ​ന്നി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.

ത​ങ്ങ​ളു​ടെ വ​ര്‍​ഗീ​യ അ​ജ​ണ്ട​യ്ക്ക് നി​ര​ക്കാ​ത്ത​തെ​ന്ന് അ​വ​ര്‍​ക്കു തോ​ന്നു​ന്ന കാ​ര്യ​ങ്ങ​ളെ ഇ​ല്ലാ​താ​ക്കു​ക​യെ​ന്ന രീ​തി​യാ​ണ് വ​ര്‍​ഗീ​യ ശ​ക്തി​ക​ളു​ടേ​ത്. ഇ​ത് കേ​ര​ള​ത്തി​ല്‍ വി​ല​പ്പോ​കി​ല്ല. നി​യ​മ​പ​ര​മാ​യി ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ വ​ര്‍​ഗീ​യ​മാ​യി ക​ണ്ടു​ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ധി​ക്കാ​ര​ത്തി​നെ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ള്‍ സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക