Image

സിനിമാ സെറ്റ് തകര്‍ത്ത സംഭവം; കടുത്ത വിമര്‍ശനവുമായ വി.ടി.ബെല്‍റാം

Published on 25 May, 2020
സിനിമാ സെറ്റ് തകര്‍ത്ത സംഭവം; കടുത്ത വിമര്‍ശനവുമായ വി.ടി.ബെല്‍റാം
ആലുവ : കാലടി മണപ്പുറത്ത് സജ്ജമാക്കിയ 'മിന്നല്‍ മുരളി' ചലചിത്രത്തിന്റെ കൂറ്റന്‍ സെറ്റ് തകര്‍ത്ത സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായ വി.ടി.ബെല്‍റാം എംഎല്‍എ. സമൂഹമാധ്യമത്തില്‍ എഴുതിയ കുറിപ്പിലൂടെയാണ് ബെല്‍റാം പ്രതിഷേധം അറിയിച്ചത്.

ബെല്‍റാമിന്റെ കുറിപ്പ്

'പട്ടാപ്പകല്‍ ഗൗരവതരമായ ഒരു ക്രിമിനല്‍ പ്രവൃത്തി നടത്താനും അതേക്കുറിച്ച് അഭിമാന പുരസ്സരം ഇതേപോലെ പേരും ഫോട്ടോയും ഫോണ്‍ നമ്പറുമൊക്കെ വച്ച് പ്രചരണം നടത്താനും മതവിദ്വേഷം പ്രചരിപ്പിക്കാനും സംഘ് പരിവാര്‍ തീവ്രവാദികള്‍ക്ക് കേരളത്തിന്റെ മണ്ണില്‍ ആത്മവിശ്വാസമുണ്ടാകുന്നു എന്നത് പിണറായി വിജയന്റെ ഭരണത്തില്‍ ഈ നാട് എവിടെ വരെ എത്തിച്ചേര്‍ന്നു എന്നതിന്റെ ഉത്തമ ദൃഷ്ടാന്തമാണ്. പുസ്തകം വായിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെയല്ല, ഇതുപോലുള്ള ക്രിമിനലുകള്‍ക്കെതിരെയാണ് യുഎപിഎ ചുമത്തി കേസെടുക്കേണ്ടത്.'

വലിയ ചുറ്റികകള്‍ കൊണ്ട് സെറ്റ് അടിച്ചുതകര്‍ക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഹിന്ദു പരിഷത്ത് കേരളം ജനറല്‍ സെക്രട്ടറി ഹരി പാലോടാണ് സെറ്റ് തകര്‍ത്ത പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന 'മിന്നല്‍ മുരളി'യില്‍ സൂപ്പര്‍ ഹീറോ കഥാപാത്രമായാണ് ടൊവീനോ എത്തുന്നത്. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ നേരത്തെ വയനാട്ടില്‍ പൂര്‍ത്തിയായിരുന്നു. ആലുവ മണപ്പുറത്ത് രണ്ടാംഘട്ട ചിത്രീകരണം ആരംഭിക്കാനിരിക്കെയാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ക്ഷേത്രം അധികൃതരില്‍ നിന്നും എല്ലാ വകുപ്പുകളില്‍ നിന്നും അനുമതി വാങ്ങിയാണ് കാലടി മണപ്പുറത്ത് സെറ്റ് ഇട്ടതെന്ന് നിര്‍മാതാവ് അറിയിച്ചു. 45  ലക്ഷം രൂപയോളം മുടക്കിയാണ് ഇവര്‍ സെറ്റ് നിര്‍മിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക