Image

ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലന്‍ഡ് ഓണ്‍ലൈന്‍ ഡാന്‍സ് ഫെസ്റ്റ്

Published on 26 May, 2020
ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലന്‍ഡ് ഓണ്‍ലൈന്‍ ഡാന്‍സ് ഫെസ്റ്റ്


സൂറിച്ച്: ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലന്‍ഡ് ഓണലൈന്‍ ഡാന്‍സ് ഫെസ്റ്റിവല്‍ ഒരുക്കുന്നു. പ്രായ ഭാഷ ലിംഗ വ്യത്യാസമില്ലാതെ ലോകത്തിന്റെ ഏതു ഭാഗങ്ങലിലുള്ള
വര്‍ക്കും പങ്കെടുക്കാം. ഏത് കാറ്റഗറിയിലുള്ള നൃത്തവും സ്വീകാര്യമാണ്. ഗ്രൂപ്പ് ഡാന്‍സ് ആണെങ്കില്‍ അതാത് രാജ്യത്തെ കോവിഡ് നിയമങ്ങള്‍ക്ക് വിധേയമായി ആയിരിക്കണം ചിത്രീകരിക്കേണ്ടത്. ഒന്നര മിനിറ്റ് മുതല്‍ 5 മിനിറ്റ് വരെ ദൈര്‍ഘ്യമുള്ള ഒറ്റക്കോ ഗ്രൂപ്പായോ ഉള്ള നൃത്തങ്ങള്‍ വാട്ട്‌സ് ആപ്പ് നമ്പറില്‍ അയക്കുക. 0041763432862, 0041788729140,0041764290220,0041767112345.

ഡാന്‍സുകള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ ലോകമെമ്പാടുമുള്ള ജനഹൃദയങ്ങളില്‍ എത്തിക്കുന്നതാണ്. www.hetheygrocery.ch എന്ന ഓണലൈന്‍ ഷോപ്സ് ആണ് പ്രായോജകര്‍.

കോവിഡ് മഹാമാരിയില്‍ മാതൃകാപരമായ സാന്ത്വനവുമായി സമൂഹത്തില്‍ ചലനങ്ങള്‍ സൃഷ്ടിച്ച ഹലോ ഫ്രണ്ട്‌സ് സംഗീത സമര്‍പ്പണത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മലയാളികളാണ് പങ്കെടുത്തത്. ആതുരസേവനരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കും വിവിധ ദേശങ്ങളില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കുമായി കലാപ്രതിഭകള്‍ കൈകോര്‍ത്ത സാന്ത്വന സംഗീത സമര്‍പ്പണമായിരുന്നു ഹലോ ഫ്രണ്ട്‌സ് സ്വിറ്റ്സര്‍ലാന്‍ഡ് ഒരുക്കിയത്.

റിപ്പോര്‍ട്ട്: ജേക്കബ് മാളിയേക്കല്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക