Image

ന്യു യോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം; ന്യു യോര്‍ക്ക് സിറ്റി എന്നു തുറക്കും?

Published on 26 May, 2020
ന്യു യോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ച് തുറന്നു; ഓഹരി വിപണിയില്‍ മുന്നേറ്റം; ന്യു യോര്‍ക്ക് സിറ്റി എന്നു തുറക്കും?

ന്യു യോര്‍ക്ക്: രണ്ട് മാസത്തിനു ശേഷം ഗവര്‍ണര്‍ ആന്‍ഡ്രു കോമോ ചൊവാഴ്ച ബെല്‍ റിംഗിങ്ങ് ചടങ്ങ് നിര്‍വഹിച്ചതോടെ പ്രവര്‍ത്തനം പുനരാരംഭിച്ച ന്യു യോര്‍ക്ക് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഓഹരി വിപണിയില്‍ തകര്‍പ്പന്‍ മുന്നേറ്റം. സമ്പദ് രംഗം തകര്‍ന്നു കിടക്കുകയാണെന്നതൊന്നും വിപണിയെ ബാധിച്ചില്ല. ഇത് ശുഭസൂചനയായി കാണുന്നു.

228 വര്‍ഷത്തെ ചരിത്രത്തില്‍ മുന്‍പ് രണ്ട് തവണയാണ് ഏതാനും ദിവസത്തേക്കു സ്റ്റോക്ക് എക്‌സ്‌ചേഞ്ച് അടിച്ചത്. 9/1 കഴിഞ്ഞപ്പോഴും, സാന്‍ഡി ചുഴലിക്കൊടുങ്കാട് കാലത്തും. രണ്ട് മാസത്തിലേറെ അടക്കുന്നത് ഇതാദ്യം.

ഓഹരി നിലവാരം കാട്ടുന്ന ഡൗ ജോണ്‍സ് 693 പോയിന്റാണ് കൂടിയത് . മാര്‍ച്ച് 10-നു ശേഷം ആദ്യമായി 25000 പോയിന്റ് പിന്നിട്ടത് വലിയ നേട്ടമായി. എസ ആന്‍ഡ് പി 500 -ഉം 3000 പോയിന്റ് പിന്നിട്ടു. ടെക്ക് സ്റ്റോക്കുകള്‍ കൂടുതലുള്ള നാസ് ഡാക്ക് രണ്ട് ശതമാനത്തിലേറെ ഉയര്‍ന്നു.

ചുരുക്കി പറഞ്ഞാല്‍ കോവിഡ് ഓഹരി വൈപണിയെ ബാധിച്ചില്ല. വൈറസ് വ്യാപനം കുറഞ്ഞതും വാക്‌സിന്‍ താമസിയാതെ ഉണ്ടാകുമെന്നുള്ള പ്രതീക്ഷയുമാണ് ഓഹരി വിപണിയെ സജീവമാക്കിയത്.

പതിവിലും നാലിലൊന്നു കുറച്ച് പേരെ മാത്രമേ ട്രേഡിംഗ് ഫ്‌ലോറിലേക്കു പ്രവേശിപ്പിച്ചുള്ളു. അവര്‍ പ്രത്യേക നിയന്ത്രണങ്ങള്‍ എടുക്കണം. അത് പോലെ ഇവിടെ വച്ച് കൊറോണ ബാധിച്ചാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിനെതിരെ കേസ് കൊടുക്കില്ലെന്നും എഴുതി കൊടുക്കണം.

മരണ സംഖ്യ കുറയുകയും സ്ഥിതി മെച്ചപ്പെടുകയും ചെയ്തതോടെ ലോംഗ് ഐലന്‍ഡും ബുധനാഴ്ച ആദ്യഘട്ടം നിയന്ത്രണങ്ങളുമായി തുറക്കും. റോക് ലാന്‍ഡ്-വെസ്റ്റ്‌ചെസ്റ്റര്‍ എന്നിവ അടങ്ങിയ മിഡ് ഹഡ്‌സണ്‍ ചൊവ്വാഴ്ച തുറന്നു. കടകള്‍ തുറന്നുവെങ്കിലും തല്ക്കാലം പിക്കപ്പ് മാത്രമെയുള്ളു. രണ്ടാഴ്ച കഴിഞ്ഞാല്‍ അടുത്ത ഘട്ടം തുടങ്ങും.

ന്യു യോര്‍ക്ക് സിറ്റി എന്ന് തുറക്കുമെന്നാണ് ഇനി അറിയാനുള്ളത്. സിറ്റിയിലെ അഞ്ചു ബോറോകളിലൊന്നായ സ്റ്റാറ്റന്‍ ഐലന്‍ഡ് ഇതിനകം തന്നെ എല്ലാ മാനദണ്ഡങ്ങളും വിജയകരമായി പൂര്‍ത്തിയാക്കി. പക്ഷെ സിറ്റി ഒരുമിച്ചെ തുറക്ക് എന്നാണു ഗവര്‍ണറുടെ നിലപാട്.

കോവിഡ് വ്യാപനം ഇപ്പോള്‍ കുറയുന്നു എന്ന് കരുതി ലോക്ക് ഡൗണിനു ശേഷം അത് വീണ്ടും ശക്തമായി തിരിച്ചത് വരില്ല എന്നര്‍ത്ഥമില്ലെന്നു ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗം ഇപ്പോഴും മുന്നേറുകയാണ്. കൂടുതല്‍ പേരെ ടെസ്റ്റ് ചയ്യുകയും മുന്‍കരുതല്‍ ശക്തിപ്പെടുത്തുകയുമാണ് ഇപ്പോള്‍ വേണ്ടത്.

ലോക്ക് ഡൗണ്‍ അവസാനിപ്പിച്ച സ്റ്റേറ്റുകളില്‍ വൈറസ് വ്യാപനം കൂടൂന്നതായി ന്യു യോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അലബാമ, ഫ്‌ലോറിഡ, ജോര്‍ജിയ, സൗത് കരലിന, ടെന്നസി തുടങ്ങിയ സ്റ്റേറ്റുകളിലാണു വര്‍ദ്ധന കാണുന്നത്. ഇത് വലിയ തോതിലാകുമോ എന്നാണു അറിയേണ്ടത്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക