Image

800 പൗണ്ടുള്ള കടലാമ മെൽബേൺ ബീച്ചിൽ

പി.പി.ചെറിയാൻ Published on 27 May, 2020
800 പൗണ്ടുള്ള കടലാമ മെൽബേൺ ബീച്ചിൽ

മെൽബേൺ ബീച്ച് ( ഫ്ളോറിഡ):- അപൂർവങ്ങളിൽ അപൂർവമായ 800 പൗണ്ട് തൂക്കമുള്ള കലാമ മെൽബേൺ ബീച്ചിലേക്ക് കയറി അവിടെ കൂടുണ്ടാക്കിയ ശേഷം കടലിലേക്ക് തിരിച്ചു പോയതായി ഫ്ളോറിഡ ഫിഷ് ആൻറ് വൈൽഡ് ലൈഫ് അധികൃതർ അറിയിച്ചു.
കഴിഞ്ഞ വാരാന്ത്യമായിരുന്നു കടലാമയുടെ വരവ്.കരയിലേക്ക് കയറി വന്ന് കൂടുണ്ടാക്കുന്നത് സമയമാകുമ്പോൾ തിരിച്ചു വന്ന് മുട്ടയിടുന്നതിനു വേണ്ടിയാണ്. ലെതർ ബാക്ക് കടലാമയെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് ഇവയെ പിടികൂടുന്നതും സൂ:ക്ഷിക്കുന്നതും നിയമവിരുദ്ധമാണെന്ന് മറൈൻ Sർട്ടിൽ റിസർച്ച് ഗ്രൂപ്പ് വക്താവ് വോ .കേറ്റ്മാൻസ് ഫീൽഡ് പറഞ്ഞു.
2016 മാർച്ചിൽ ഇതേ കടലാമ ഇതിനു മുൻപ് കരയിലെത്തി കൂടുണ്ടാക്കി തിരിച്ചുപോയിട്ടുണ്ട്. അന്ന് ഈ കടലാമക്ക് വിയന്ന എന്നാണ് പേരിട്ടിരുന്നത്.ഈ വർഷം ആദ്യവും ഇവ കരയിലെത്തിയിരുന്നു.
കടലാമയുടെ ശരാശരി ആയുസ്സ് '
30 വർഷമാണ്. പതിനാറു വയസാകുമ്പോൾ മെച്ചൂരിറ്റിയിൽ എത്തും.കടലാമയുടെ ഏറ്റവും വലിയ ശത്രു മനുഷ്യനാണ്.
സാധാരണ ആമകളിൽ നിന്നും വ്യത്യസ്തമായി ലെതർ ബാക്ക് കടലാമയുടെ പുറത്ത് കട്ടിയുള്ള ആ വരണം കാണില്ല കറുത്തതോ ബ്രൗണോ തൊലി ആണ് ഉണ്ടായിരിക്കുക. 6.5 അടി വലിപ്പവും ഉണ്ടായിരിക്കും .
800 പൗണ്ടുള്ള കടലാമ മെൽബേൺ ബീച്ചിൽ800 പൗണ്ടുള്ള കടലാമ മെൽബേൺ ബീച്ചിൽ
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക