Image

സംസ്ഥാനത്ത് വ്യാഴാഴ്ച മുതല്‍ മദ്യവിതരണം : വിശദാംശങ്ങള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

Published on 27 May, 2020
സംസ്ഥാനത്ത് വ്യാഴാഴ്ച   മുതല്‍ മദ്യവിതരണം : വിശദാംശങ്ങള്‍ പുറത്തുവിട്ട് എക്‌സൈസ് മന്ത്രി

തിരുവനന്തപുരം : ലോക്ഡൗണ്‍ നിലവില്‍ വന്ന് രണ്ട് മാസത്തിനു ശേഷം സംസ്ഥാനത്ത് മദ്യ വിതരണം വ്യാഴാഴ്ച മുതല്‍ ആരംഭിയ്ക്കുന്നു.   നാളെ രാവിലെ 9ന് സംസ്ഥാനത്ത്മദ്യവിതരണം ആരംഭിക്കുമെന്ന് എക്‌സൈസ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. 


വെര്‍ച്വല്‍ ക്യൂ (ബെവ്ക്യൂ) ആപ്പില്‍ ബുക്ക് ചെയ്ത് ഇ ടോക്കണ്‍ ലഭിച്ചവര്‍ക്കേ മദ്യം നല്‍കൂ. രാവിലെ 6 മുതല്‍ രാത്രി പത്തുവരെ മദ്യം ബുക്ക് ചെയ്യാം. വില്‍പ്പന രാവിലെ 9 മുതല്‍ 5വരെ. ടോക്കണ്‍ ലഭിക്കാത്തവര്‍ മദ്യശാലകളുടെ മുന്നില്‍ വരരുതെന്ന് എക്‌സൈസ് മന്ത്രി പറഞ്ഞു.


 612 ബാര്‍ ഹോട്ടലുകളില്‍ 576 പേര്‍ മദ്യം വിതരണം ചെയ്യാന്‍ അംഗീകാരം നേടി. ബാറിനകത്ത് ഇരുന്ന് കഴിക്കാന്‍ കഴിയില്ല. പ്രത്യേക കൗണ്ടറില്‍നിന്ന് പാഴ്‌സല്‍ വാങ്ങാം. 360 ബിയര്‍ വൈന്‍ ഷോപ്പുകളില്‍ 291 പേര്‍ വില്‍പ്പന നടത്താന്‍ സന്നദ്ധരായി. ഇവിടെ വിദേശ മദ്യം വില്‍ക്കാന്‍ കഴിയില്ല.



സ്റ്റാര്‍ട്‌അപ് മിഷനാണ് ആപ്പ് നിര്‍മിക്കുന്ന കമ്ബനിയെ തിരഞ്ഞെടുക്കാന്‍ ടെന്‍ഡര്‍ വിളിച്ചത്. 29 കമ്ബനികള്‍ അപേക്ഷിച്ചു. 5 കമ്ബനികള്‍ യോഗ്യരാണെന്നു വിദഗ്ധ സമിതി കണ്ടെത്തി. ഇതില്‍നിന്ന് യോഗ്യരായവരെ കണ്ടെത്താന്‍ വീണ്ടും വിദഗ്ധ സമിതിയെ നിയോഗിയ്ക്കുകയാണ് ഉണ്ടായത്. 


ടെക്‌നിക്കല്‍ ബിഡിലും ഫിനാന്‍ഷ്യല്‍ ബിഡിലും യോഗ്യത തെളിയിച്ച ഫെയര്‍കോഡ് കമ്ബനിയെയാണ് ആപ്പ് വികസിപ്പിക്കാന്‍ തിരഞ്ഞെടുത്ത്ത്. അതേസമയം, വീടുകളില്‍ ഓണ്‍ലൈന്‍ വഴി മദ്യം വിതരണം ചെയ്യില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക