Image

സൗദിയില്‍ സന്ദര്‍ശക വീസകള്‍ മൂന്നു മാസത്തേയ്ക്ക് സൗജന്യമായി നീട്ടിനല്‍കും

Published on 27 May, 2020
സൗദിയില്‍ സന്ദര്‍ശക വീസകള്‍ മൂന്നു മാസത്തേയ്ക്ക് സൗജന്യമായി നീട്ടിനല്‍കും
റിയാദ്: സൗദിയില്‍ കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചതോടെ  കാലാവധി തീര്‍ന്ന ടൂറിസ്റ്റ് വീസകള്‍ സൗജന്യമായി മൂന്നു മാസത്തേക്ക് പുതുക്കി നല്‍കുമെന്ന് സൗദി ജവാസാത്ത് (പാസ്‌പോര്‍ട്ട് വിഭാഗം) അറിയിച്ചു. ഇതിനായി ഓഫിസില്‍ നേരിട്ട് ഹാജരാകേണ്ടതില്ല. ഓണ്‍ലൈന്‍ വഴി തനിയെ പുതുക്കി നല്‍കുമെന്നാണ് ഔദ്യോഗിക അറിയിപ്പ്.

അതേ സമയം അഭ്യന്തര സര്‍വീസുകള്‍ മേയ് 31 മുതല്‍ പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചുണ്ടെങ്കിലും രാജ്യാന്തര സര്‍വീസുകളുടെ തിയ്യതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കൊറോണ വൈറസ് വ്യാപിക്കുന്നത് തടയുന്നതിനും പൗരന്മാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനും സ്വീകരിച്ച മുന്‍കരുതല്‍ നടപടികളിലൂടെ സംഭവിച്ച  സാമ്പത്തിക ആഘാതം ലഘൂകരിക്കാനുള്ള സൗദി സര്‍ക്കാരിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ദേശീയ വിവര കേന്ദ്രത്തിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന ഈ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക