Image

താരാ ആര്‍ട്‌സ് സി. വിജയന് ന്യു ജേഴ്സി ലെജിസ്ലേച്ചറിന്റെ ആദരം

Published on 27 May, 2020
താരാ ആര്‍ട്‌സ് സി. വിജയന് ന്യു ജേഴ്സി ലെജിസ്ലേച്ചറിന്റെ ആദരം

അമേരിക്കന്‍ മലയാളി ജീവിതത്തെ കലയുടെ കാല്‍ച്ചിലങ്കയണിയിച്ച താര ആര്‍ട്‌സ് സി. വിജയന്റെ കലാസപര്യക്കു 45 വര്‍ഷം.

സിനിമയും പിന്നീട് സ്റ്റേജ് ഷോകളും നാട്ടില്‍ നിന്നുള്ള വലിയ താരങ്ങളുടെ സാന്നിധ്യവും അമേരിക്കന്‍ മലയാളിക്ക് സമ്മാനിച്ച വിജയന്‍ എന്ന സി. വിജയന്‍ മേനോനെ ആദരിച്ചു കൊണ്ട് ന്യു ജേഴ്സി സ്റ്റേറ്റ് സെനറ്റും അസംബ്ലിയും പ്രമേയം പാസാക്കി. മലയാളിയായ സ്റ്റേറ്റ് സെനറ്റര്‍ വിന്‍ ഗോപാലാണ് ഈ ആദരവിന് വഴിയൊരുക്കിയത്.



ബെര്‍ഗന്‍ കൗണ്ടിയിലെ ബോറോ പാര്‍ക്കില്‍ താമസിക്കുന്ന വിജയന്‍ ഇന്ത്യന്‍ കലകളും സംസ്‌കാരവും പ്രചരിപ്പിക്കുന്നതില്‍ കാണിക്കുന്ന അര്‍പ്പണബോധം പ്രമേയം ചൂണ്ടിക്കാട്ടി.

കേരളത്തില്‍ നിന്ന് 1970-ല്‍ എത്തിയ വിജയന്‍ എഞ്ചിനിയര്‍ എന്ന നിലയില്‍ ബെല്‍ അറ്റ്‌ലാന്റിക്കില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തിയത്. അതെ സമയം അദ്ദേഹത്തിലുള്ള സംരംഭകനും (എന്റര്‍പ്രണര്‍) സിനിമാ സ്‌നേഹിയും ത്രിവേണി ആര്‍ട്ട്‌സ് എന്ന പ്രസ്ഥാനത്തിന് രൂപം നല്‍കി. ദക്ഷിണേന്ത്യന്‍ സിനിമകള്‍ മാസത്തിലൊരിക്കല്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട് ആ കാലത്തെ ഇന്ത്യാക്കാര്‍ക്ക് ജന്മനാടുമായുള്ള ബന്ധങ്ങള്‍ ഊഷ്മളമാക്കാന്‍ ത്രിവേണി ആര്‍ട്‌സ് സഹായകമായി.

ത്രിവേണി ആര്‍ട്‌സിനു ശേഷം ഇന്ത്യന്‍ കലാകാരന്മാര്‍ക്ക് അമേരിക്കയില്‍ തങ്ങളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാന്‍ വേദിയായി താര ആര്‍ട്‌സ് സ്ഥാപിച്ചു. സിനിമാ താരങ്ങള്‍, ഗായകര്‍, നര്‍ത്തകര്‍ എന്നിവരുടെ വലിയ സംഘത്തെ പങ്കെടുപ്പിച്ച് 400 -ല്‍ പരം സ്റ്റേജ് ഷോകള്‍ അമേരിക്ക, കാനഡ, ബ്രിട്ടന്‍ എന്നിവിടങ്ങളില്‍ താരാ ആര്‍ട്ട്‌സ് സംഘടിപ്പിച്ചു.

ഒട്ടേറെ പള്ളികള്‍, ക്ഷത്രങ്ങള്‍ ചാരിറ്റി സംഘടനകള്‍ എന്നിവക്ക് ധനസമാഹാരണത്തിനു താരാ ആര്‍ട്ട്‌സ് ഷോകള്‍ സഹായിച്ചു.

വിജയന്‍ മേനോനെപ്പോലുള്ള മഹത്തുക്കളിലാണ് അമേരിക്കന്‍ സമൂഹം ശക്തിപ്പെടുന്നതെന്ന് പ്രമേയം ചൂണ്ടിക്കാട്ടി.

'സി. വിജയന്‍ മേനോനെ സെനറ്റും ജനറല്‍ അസംബ്ലിയും അംഗീകരിക്കുകയും അദ്ധേഹത്തിന്റെ മികച്ച സേവനങ്ങളെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നു. അദ്ധേഹത്തിന്റെ ശക്തമായ സ്വഭാവ ഗുണവും അസാധാരണമായ നിശ്ചയദാര്‍ഢ്യവും പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു

അതിനാല്‍ അദ്ധേഹത്തിനു ഈ ലെജിസ്ലേച്ചര്‍ ആദരവ് അര്‍പ്പിക്കുകയും അദ്ദേഹത്തിന്റെ മികച്ച പ്രവര്‍ത്തനങ്ങളെ അംഗീകരിക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വരുംകാല ജീവിതത്തില്‍ സന്തോഷവും എല്ലാവിധ നേട്ടങ്ങളും ഉണ്ടാകട്ടെ എന്നും ആശസിക്കുന്നു,' സെനറ്റ് പ്രസിഡന്റ് സ്റ്റീഫന്‍ എം. സ്വീനിയും അസംബ്ലി സ്പീക്കര്‍ ക്രെയ്ഗ് ജെ. കൊഗ്ലിനും ഒപ്പിട്ട പ്രമേയം പറയുന്നു.

(സി. വിജയ്നറെ ആത്മകഥ വൈകാതെ ഇ-മലയാളി പ്രസിദ്ധീകരിക്കുന്നതാണ്. ഒരു കാലഘട്ടത്തിന്റെ ചരിത്രം ഉള്‍ക്കൊള്ളുന്നതാണത്)

Join WhatsApp News
Mathew V. Zacharia, New Yorker 2020-05-28 10:36:55
Vijayan: Congratulation. Mathew V. Zacharia, New Yorker
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക