Image

കൊവിഡ് 19: രാജ്യത്ത് 194 മരണം കൂടി; രോഗബാധിതര്‍ 1,58,333

Published on 28 May, 2020
 കൊവിഡ് 19: രാജ്യത്ത് 194 മരണം കൂടി; രോഗബാധിതര്‍ 1,58,333


ന്യുഡല്‍ഹി: കൊവിഡ് 19 നേരിടാന്‍ ലോക്ഡൗണ്‍ നാലാംഘട്ടവും അവസാനിക്കാനിരിക്കേ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം 1,58,333 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍  6566 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. തുടര്‍ച്ചയായ ഏഴാം ദിവസവും രോഗികളുടെ എണ്ണം ആറായിരത്തിനു മുകളിലാണ്

അതേസമയം, ഒരു ദിവസത്തിനുള്ളില്‍ 194 പേര്‍ മരണമടഞ്ഞു. 24 മണിക്കൂറിനുള്ളിലെ ഏറ്റവും ഉയര്‍ന്ന മരണനിരക്കാനിത്. 4531 പേര്‍ ഇതുവരെ മരിച്ചതായാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

86,110 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 67,692 പേര്‍ രോഗമുക്തരായി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക