Image

കോട്ടയം ഇല്ലിക്കക്കല്ല് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു

Published on 28 May, 2020
കോട്ടയം ഇല്ലിക്കക്കല്ല് വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു



കോട്ടയം: മൂന്നിലവ്- ഇല്ലിക്കക്കല്ല് റൂട്ടില്‍ കട്ടിക്കയം വെള്ളച്ചാട്ടത്തില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു.  മാന്നാനം വേലംകുളം നാലാങ്കല്‍ ഷാജിയുടെ മകന്‍ അനന്തു ഷാജിയെ (20)ആണു മരിച്ചത്. അനന്തുവും മൂന്നു സുഹൃത്തുക്കളും ഇന്നലെ വൈകിട്ടാണ് കട്ടിക്കയത്ത് കുളിക്കാനിറങ്ങിയത്. ഒഴുക്കില്‍പെട്ട് കാണാതായ അനന്തുവിന്റെ മൃതദേഹം ഇന്നു രാവിലെയാണ് കണ്ടെടുത്തത്. 

ഇന്നലെ വൈകിട്ട് അഞ്ചിനായിരുന്നു സുഹൃത്തുക്കള്‍ക്കൊപ്പം അനന്തു ഇവിടെയെത്തിയത്. കുമരകം എസ്.എന്‍. കോളജ് ട്രാവല്‍ ആന്‍ഡ് ടൂറിസം വിദ്യാര്‍ഥികളായ അഞ്ചു പേരാണ് ഇവര്‍. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക