Image

ന്യൂസിലൻഡിന്റെ പ്രതിരോധ മാതൃക ഫലം കാണുന്നു:അവസാനത്തെ കോവിഡ് രോ​ഗിയും ആശുപത്രി വിട്ടു

Published on 28 May, 2020
ന്യൂസിലൻഡിന്റെ പ്രതിരോധ മാതൃക ഫലം കാണുന്നു:അവസാനത്തെ കോവിഡ് രോ​ഗിയും ആശുപത്രി വിട്ടു

കോവിഡ് 19 മഹാമാരി ലോകത്ത് വ്യാപിക്കുമ്പോൾ ന്യൂസിലൻഡിന്റെ പ്രതിരോധ മാതൃക ഫലം കാണുന്നു. പുതിയ കോവിഡ് കേസുകൾ ഇല്ലാത്തെ തുടർച്ചയായി അഞ്ചു ദിവസം പിന്നിട്ടതോടെ ചികിത്സയിലുണ്ടായിരുന്ന അവസാന രോ​ഗിയും ഡിസ്ചാർജ് ചെയ്തു.

മിഡില്‍മോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അവസാനത്തെ കോവിഡ് രോഗി ബുധനാഴ്ച്ച ആശുപത്രി വിട്ടത്. കോവിഡിനെതിരായ പോരാട്ടത്തില്‍ മറ്റൊരു സുപ്രധാന നേട്ടം കൂടി ന്യൂസിലന്റ് സ്വന്തമാക്കിയെന്നാണ് ആരോഗ്യവിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. ആഷ്‌ലി ബ്ലൂംഫീല്‍ഡ് പ്രതികരിച്ചത്.

രാജ്യത്തെ രോഗവിമുക്തി നേടിയവരുടെ എണ്ണം 1462 ആയെന്ന് ആരോഗ്യ മന്ത്രാലയം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. 267435 പേരെയാണ് രാജ്യത്ത് കോവിഡ് ടെസ്റ്റിന് വിധേയമാക്കിയത്. ഇവരില്‍ രോഗബാധയുള്ളവരെ കണ്ടെത്താന്‍ പ്രത്യേക ആപ്പും ന്യൂസിലന്‍ഡ് തയ്യാറാക്കിയിരുന്നു. പ്രാദേശിക ക്ലിനിക്കുകളില്‍ എത്തുന്ന രോഗികളുടെ വിവരങ്ങള്‍ ലഭ്യമാകുന്ന രീതിയില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി പുതിയ ആപ്പും ന്യൂസിലന്‍ഡ് പുറത്തിറക്കിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക