Image

ടിക്​ടോകിന്​ തിരിച്ചടിയായി മിത്രോം ആപ്പ്​; ഡൗൺലോഡ്​ ചെയ്​തത്​ 50 ലക്ഷം പേർ

Published on 28 May, 2020
ടിക്​ടോകിന്​ തിരിച്ചടിയായി മിത്രോം ആപ്പ്​; ഡൗൺലോഡ്​ ചെയ്​തത്​ 50 ലക്ഷം പേർ
ന്യൂഡല്‍ഹി: ചൈനീസ്​ വിഡിയോ ഷെയറിങ്​ ആപ്പായ ടിക്​ടോക്​ ഇപ്പോള്‍ ഇന്ത്യയില്‍ ചര്‍ച്ചാവിഷയമാണ്​. ടിക്​ടോക്​ Vs യൂട്യൂബ്​ വെര്‍ച്വല്‍ യുദ്ധം കൊടുമ്ബിരികൊള്ളു​േമ്ബാള്‍ അതുമുതലെടുത്ത്​ ടിക്​ടോകിന്​ ഒരു അപരനെ ഒരുക്കിയിരിക്കുകയാണ്​ ഐ.ഐ.ടി റൂര്‍ക്കിയിലെ വിദ്യാര്‍ഥി. 

മിത്രോം ടി.വി എന്ന്​ പേരിട്ടിരിക്കുന്ന ആപ്പ്​ ഇപ്പോള്‍ രാജ്യത്ത്​ തരംഗമായിരിക്കുകയാണ്​. ആപ്പ്​ പ്ലേസ്​റ്റോറില്‍ അവതരിപ്പിച്ച്‌​ ഒരു മാസം തികയുന്നതിന്​ മു​േമ്ബ, 50 ലക്ഷം പേരാണ്​ ഡൗണ്‍ലോഡ്​ ചെയ്​തത്​​.പ്ലേസ്​റ്റോറില്‍ 4.7 റേറ്റിങ്ങുമുള്ള മിത്രോം ടി.വി സമീപകാലത്ത്​ റേറ്റിങ് കുത്തനെ ഇടിഞ്ഞ ടിക്​ടോകിന്​ വെല്ലുവിളിയായിരിക്കുകയാണ്​. 

ടിക്​ടോക്​ പോലെ തന്നെ വിനോദത്തിനായി ചെറു വിഡിയോകൾ പോസ്​റ്റ്​ ചെയ്യാവുന്ന വിധത്തിലാണ്​ ഇന്ത്യൻ ആപ്പിൻെറയും നിർമാണം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക