Image

'നേപ്പാളിന്റെ കണക്ക് തെറ്റ്'; എവറസ്റ്റ് കൊടുമുടിയുടെ ഉയരമളക്കാന്‍ ചൈനീസ് സംഘം

Published on 28 May, 2020
'നേപ്പാളിന്റെ കണക്ക് തെറ്റ്'; എവറസ്റ്റ് കൊടുമുടിയുടെ ഉയരമളക്കാന്‍ ചൈനീസ് സംഘം

ലോകത്തെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ മൗണ്ട് എവറസ്റ്റിന്റെ ഉയരം അളക്കുകയാണ് ചൈന. ചൈനയുടെ കണക്കില്‍ എവറസ്റ്റിന്റെ ഉയരം നേപ്പാളിന്റെ കണക്കിനെക്കാള്‍ നാല് മീറ്റര്‍ കുറവാണ്. ഇത് സ്ഥിരീകരിക്കാനായാണ് ചൈന സര്‍വ്വേ സംഘത്തെ അയച്ചിരിക്കുന്നത്.


ടിബറ്റ് വഴിയാണ് സംഘം എവറസ്റ്റിലെത്തിയത്. നേരത്തെയുള്ള കണക്ക് പ്രകാരം 8844.43 മീറ്റര്‍ തന്നെയാണോ എവറസ്റ്റിന്റെ ഉയരമെന്നാണ് സംഘം വിലയിരുത്തുന്നത്. ചൈനീസ് സര്‍ക്കാര്‍ നിയോഗിച്ച സംഘം ബുധനാഴ്ചയോടെ എവറസ്റ്റിലെത്തി.


മെയ് 1നാന്‍ ചൈനയുടെ എവറസ്റ്റ് ദൗത്യം ആരംഭിച്ചത്. പ്രകൃതിയെ കുറിച്ചുള്ള മനുഷ്യന്റെ അറിവ് വര്‍ദ്ധിപ്പിക്കുവാനും ശാസ്ത്ര പുരോഗതിക്കുമാണ് ഇങ്ങനെയൊരു ദൗത്യമെന്ന ചൈനീസ് ഭരണകൂടത്തിന്റെ വാര്‍ത്ത ഏജന്‍സിയായ ഷിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തു.

ചൈന ഇതിന് മുന്‍പ് രണ്ട് തവണ ഇതേ ദൗത്യം നിര്‍വഹിച്ചിട്ടുണ്ട്. 1975ല്‍ അളന്നപ്പോള്‍ 8,848.13 മീറ്റര്‍ ഉയരം കണ്ടെത്തിയ കൊടുമുടിക്ക് 8,844.43 മീറ്റര്‍ ഉയരമുണ്ടെന്നാണ് 2005ലെ സര്‍വ്വേയില്‍ കണ്ടെത്തിയത്. 1

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക