Image

ബ്രിട്ടണില്‍ കോവിഡ് രോഗികളില്‍ എബോള മരുന്ന് പരീക്ഷിക്കുന്നു

Published on 28 May, 2020
ബ്രിട്ടണില്‍ കോവിഡ് രോഗികളില്‍ എബോള മരുന്ന് പരീക്ഷിക്കുന്നു
ലണ്ടന്‍: കോവിഡ് രോഗികളില്‍ മലേറിയയുടെ മരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്യൂന്‍ പരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന സസ്‌പെന്‍ഡ് ചെയ്ത നടപടിക്കു പിന്നാലെ എബോളയുടെ മരുന്നായ റെംഡിസൈവര്‍ രോഗികളില്‍ പരീക്ഷിക്കാന്‍ ബ്രിട്ടന്‍ തീരുമാനിച്ചു. ചികില്‍സയില്‍ കഴിയുന്നവരില്‍ തിരഞ്ഞെടുക്കപ്പെട്ട രോഗികള്‍ക്കാകും ഇത് പരീക്ഷിക്കുക.  ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ ഹൃദ്രോഗത്തിനു കാരണമായേക്കുമെന്ന കണ്ടെത്തലിനെത്തുര്‍ന്നാണ് ഇതു പരീക്ഷിക്കുന്നത് ലോകാരോഗ്യ സംഘടന വിലക്കിയത്. എന്നാല്‍ റെംഡിസൈവര്‍ ഉപയോഗിക്കുന്നത് റിക്കവറി സമയം നാലുദിവസം കണ്ട് കുറയ്ക്കാന്‍ സഹായിക്കുമെന്ന പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ പരീക്ഷണമെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാനോക്ക് അറിയിച്ചു.

അതിനിടെ രണ്ടായിരത്തിനാലു പേരില്‍ മാത്രമാണ് ഇന്ന് ബ്രിട്ടനില്‍ പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ആശുപുത്രിയില്‍ ചികില്‍സയില്‍ കഴിയുന്നവരുടെ എണ്ണവും കുറഞ്ഞു. 92 ആരോഗ്യ പ്രവര്‍ത്തകര്‍ ഇപ്പോഴും ചികില്‍സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 471പേര്‍ മാത്രമാണ് ഇംഗ്ലണ്ടില്‍ കോവിഡ് മൂലം ആശുപത്രികളില്‍ അഡ്മിറ്റായത്. ഇതുസംബന്ധിച്ച വിവരശേഖരണം തുടങ്ങിയശേഷമുള്ള ഏറ്റവും കുറഞ്ഞനിരക്കാണിത്.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക