മഞ്ജു വാര്യര്‍, സണ്ണി വെയ്ന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ടോംസ് മൂവീസിന്റെ ബാനറില്‍ ജിസ് ടോംസ്, ജെസ്റ്റിന്‍ തോമസ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന പുതിയ ഹൊറര്‍ ത്രില്ലര്‍ ചിത്രമാണ് ചതുര്‍മുഖം. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സാമൂഹിക മാധ്യമങ്ങളിലുടെയാണ് പുറത്തുവിട്ടത്.
ചതുര്‍മുഖം' എന്ന ചിത്രത്തില്‍ നിന്നുള്ള ഏതാനും സ്റ്റില്‍സ് ആരാധകരുമായി പങ്കുവയ്ക്കുകയാണ് മഞ്ജു ഇപ്പോള്‍. പുതിയ ഹെയര്‍സ്റ്റൈല്‍ മഞ്ജുവിനെ കൂടുതല്‍ ചെറുപ്പമാക്കുന്നുണ്ട്. താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടി നില്‍ക്കുകയാണ് പ്രേക്ഷകര്‍.പിങ്ക് നിറത്തിലുള്ള സല്‍വാറില്‍ സിമ്ബിള്‍ ലുക്കില്‍ നിലക്കുന്ന ചിത്രമാണിത്.
കോഹിനൂറിന്റെ തിരക്കഥാകൃത്തുകളായ രഞ്ജിത്ത് കമല ശങ്കര്‍, സലില്‍ വി. എന്നിവരാണ് ചതുര്‍മുഖം സംവിധാനം ചെയ്യുന്നത്.അലന്‍സിയര്‍, ശ്യാമ പ്രസാദ്, നിരഞ്ജന അനൂപ്, ശ്രീകാന്ത് മുരളി, ഷാജു ശ്രീധര്‍, ബാലാജി ശര്‍മ്മ, നവാസ് വള്ളിക്കുന്ന്, ബാബു അന്നൂര്‍ തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.
ആമേനിലുടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.പുണ്യാളന്‍ അഗര്‍ബത്തീസ്, സു സു സുധി വാല്‍മീകം എന്നി ചിത്രങ്ങളുടെ രചയിതാവ് അഭയകുമാര്‍, അനില്‍കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് ചതുര്‍മുഖത്തിന് തിരക്കഥയും സംഭാഷണവുമെഴുതുന്നത്. സംഗീതം-ഡൗന്‍ വിന്‍സെന്റ്.