Image

സല്‍മാനോട്‌ ബഹുമാനം തോന്നിയ നിമിഷം പങ്കു വച്ച്‌ ഭാഗ്യശ്രീ

Published on 29 May, 2020
 സല്‍മാനോട്‌ ബഹുമാനം തോന്നിയ നിമിഷം പങ്കു വച്ച്‌ ഭാഗ്യശ്രീ
30 വര്‍ഷം മുമ്പാണ്‌ മേ നേ പ്യാര്‍ കിയാ എന്ന സൂപ്പര്‍ഹിറ്റ്‌ ബോളിവുഡ്‌ ചിത്രം റിലീസായത്‌. ഇന്ത്യയൊട്ടാകെ യുവജനങ്ങള്‍ നെഞ്ചിലേറ്റിയ ചിത്രമായിരുന്നു അത്‌. ആ സിനിമയുടെ ഷൂട്ടിങ്ങിനിടയില്‍ നടന്‍ സല്‍മാന്‍ ഖാനോട്‌ ബഹുമാനം തോന്നാന്‍ കാരണമായ ഒരു സംഭവത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കു വയ്‌ക്കുകയാണ്‌ ഭാഗ്യശ്രീ. 


ഈ സിനിമയ്‌ക്കു വേണ്ടി ഇരുവരുടെയും ഫോട്ടോ ഷൂട്ടിനെത്തിയ ഫോട്ടോഗ്രാഫര്‍ ആവശ്യപ്പെട്ട കാര്യവും അതിന്‌ സല്‍മാന്‍ നല്‍കിയ മറുപടിയുമാണ്‌ ഭാഗ്യശ്രീ വര്‍ഷങ്ങള്‍ക്കു ശേഷം പങ്കു വയ്‌ക്കുന്നത്‌. `` ആ സമയത്തെ ഏറ്റവും പ്രശസ്‌തനായ ഫോട്ടോഗ്രാഫറായിരുന്നു ഞങ്ങളുടെ ഫോട്ടോഷൂട്ടിനായി എത്തിയത്‌. അദ്ദേഹം ഇന്നു ജീവിച്ചിരിപ്പില്ല. അദ്ദേഹത്തിന്‌ ഞങ്ങള്‍ ഒരുമിച്ചുള്ള ഒരു ഹോട്ട്‌ ചിത്രമായിരുന്നു ആവശ്യം. 

അത്‌ സല്‍മാനോട്‌ ആവശ്യപ്പെടുകയും ചെയ്‌തു. താന്‍ ക്യാമറയുമായി തയ്യാറായി കഴിയുമ്പോള്‍ താങ്കള്‍ ഭാഗ്യശ്രീയെ വാരിയെടുത്ത്‌ ചുംബിക്കണം'' ഇതായിരുന്നു ഫോട്ടോഗ്രാഫര്‍ സല്‍മാനോട്‌ പറഞ്ഞത്‌. ഞാന്‍ അരിയാതെയായിരുന്നു ഈ സംഭാഷണമെന്നു പറയുന്നു. 

`` അവിചാരിതമായാണ്‌ ഞാന്‍ ഈ സംഭാഷണം കേട്ടത്‌. സല്‍മാന്‍ അന്ന്‌ വലിയ താരമായി കഴിഞ്ഞിരുന്നു. ഞങ്ങളൊക്കെ അന്ന്‌ തുടക്കക്കാര്‍ മാത്രമാണ്‌. തനിക്ക്‌ ഇങ്ങനെയൊക്കെ പറയാനും ആവശ്യപ്പെടാ#ുമുള്ള പ്രത്യേക അവകാശം തനിക്കുണ്ടെന്നായിരുന്നു ഫോട്ടോഗ്രാഫറുടെ ധാരണ. ഫോട്ടോഗ്രാഫറുടെ ആവശ്യം കേട്ട്‌ ഞാന്‍ ഞെട്ടിത്തരിച്ചു പോയി.

`` എന്നാല്‍ സല്‍മാന്റെ മറുപടി എനിക്ക്‌ അദ്ദേഹത്തോടുള്ള ബഹുമാനം വര്‍ധിപ്പിച്ചു. താന്‍ അങ്ങനെയൊന്നും ചെയ്യാന്‍ പോകുന്നില്ലെന്നും നിങ്ങള്‍ക്ക്‌ അത്തരം ഫോട്ടോ വേണമെങ്കില്‍ ആദ്യം ഭാഗ്യശ്രീയോടു പോയി അനുവാദം ചോദിക്കണമെന്നുമായിരുന്നു സല്‍മാന്റെ മറുപടി. സല്‍മാന്റെ മറുപടികേട്ടതോടെയാണ്‌ താന്‍ സുരക്ഷിതമായ സ്ഥലത്താണെന്ന വിശ്വാസം വന്നതെന്നും ഭാഗ്യശ്രീ പറയുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക