Image

മെമ്മോറിയല്‍ ഡേയില്‍ ഹ്യുസ്റ്റണിലെ മലയാളി സമൂഹം പിസ്സാ ഡ്രൈവ് നടത്തി.

അജു വരിക്കാട് Published on 30 May, 2020
മെമ്മോറിയല്‍ ഡേയില്‍ ഹ്യുസ്റ്റണിലെ മലയാളി സമൂഹം പിസ്സാ ഡ്രൈവ് നടത്തി.
ഹൂസ്റ്റന്‍: മെയ് 25 തിങ്കളാഴ്ച'ടോം 4 ടെക്സാസ് എച് ഡി 27' ന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പിസ്സാ ഡ്രൈവ് വന്‍ വിജയം ആയി. കോവിഡ് പ്രതിസന്ധി അതിരൂക്ഷമായിക്കുമ്പോള്‍ അതിന്റെ കാഠിന്യം അനുഭവിക്കുന്ന സ്റ്റാഫോര്‍ഡ്, മിസ്സോറി സിറ്റി, ആര്‍ക്കോള, ഫ്രെസ്നോ, എന്നി പ്രദേശങ്ങളിലുള്ള 300-ഓളം കുടുംബങ്ങള്‍ക്ക് സൗജന്യമായി പിസ്സാ നല്‍കി.

ടോം വിരിപ്പന്‍, മൈസൂര്‍ തമ്പി, ഡാന്‍ മാത്യൂസ്, മാര്‍ട്ടിന്‍ ജോണ്‍, സാക്കി ജോസഫ്, ബിനു സെബാസ്റ്റിയന്‍, ജെയ്സണ്‍ ജോസഫ്, റെനി കവലയില്‍, ക്രിസ് മാത്യൂസ്, റെജി കുര്യന്‍, റെജി തമ്പി, സെറിസ് വാക്കര്‍, ആഞ്ചേലാ വൈറ്റ്, മാത്യു വൈരമണ്‍, അലക്സ് ഡാനിയേല്‍, മോന്‍സി കുരിയാക്കോസ്, ടോം പീറ്റര്‍, ബോസി കണ്ടത്തില്‍, ചെയ്‌സ് ചിറയില്‍, മാലില്‍ സ്റ്റീഫന്‍, എരുമേലിക്കര ജോണ്‍, കേരളാ കിച്ചന്‍, ജോസഫ് നെടുംതൊടിയില്‍, ജോസഫ് പീറ്ററും മറ്റു അനേകം മലയാളികളും ഈ സംരംഭത്തില്‍ പങ്കുചേര്‍ന്നു. സഹകരിച്ച എല്ലാവര്‍ക്കും ടോം വിരിപ്പന്‍ നന്ദി അറിയിച്ചു.

മെമ്മോറിയല്‍ ഡേ എല്ലാ വര്‍ഷവും മെയ് അവസാന തിങ്കളാഴ്ച യുഎസ് മിലിട്ടറിയില്‍ സേവനമനുഷ്ഠിച്ച് മരണമടഞ്ഞവരുടെ ബഹുമാനാര്‍ത്ഥം ആചരിക്കുന്നഅവധിദിനമാണ്.

1865 ലെ സമ്മറില്‍അവസാനിച്ച ആഭ്യന്തരകലാപം, യുഎസ് ചരിത്രത്തിലെ ഏതൊരു യുദ്ധത്തെക്കാളും കൂടുതല്‍ ജീവന്‍ അപഹരിക്കുകയും, രാജ്യത്ത് ദേശീയ ശ്മശാനംഉണ്ടാവേണ്ടതിന്റെ ആവശ്യം ഉടലെടുക്കുകയും ചെയ്തു. അറുപതുകളുടെ അവസാനത്തോടെ, വിവിധ പട്ടണങ്ങളിലെയും നഗരങ്ങളിലെയും അമേരിക്കക്കാര്‍ വീണുപോയ ഈ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ സമ്മറില്‍ അവരുടെ ശവകുടീരങ്ങളില്‍പുഷ്പങ്ങള്‍ അലങ്കരിക്കുകയും പ്രാര്‍ത്ഥന ചൊല്ലുകയും ചെയ്യുന്നതിന് ഒത്തു ചേര്‍ന്നു.

ന്യൂയോര്‍ക്കിലെ വാട്ടര്‍ലൂ എന്ന സ്ഥലം മെമ്മോറിയല്‍ ഡേയുടെ ഔദ്യോഗിക ജന്മസ്ഥലമായി യു എസ് 1966 ല്‍ പ്രഖ്യാപിക്കയുണ്ടായി. 
മെമ്മോറിയല്‍ ഡേയില്‍ ഹ്യുസ്റ്റണിലെ മലയാളി സമൂഹം പിസ്സാ ഡ്രൈവ് നടത്തി.
മെമ്മോറിയല്‍ ഡേയില്‍ ഹ്യുസ്റ്റണിലെ മലയാളി സമൂഹം പിസ്സാ ഡ്രൈവ് നടത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക